സംസ്ഥാന ബഡ്ജറ്റ്; ആരോഗ്യ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 4000 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

സംസ്ഥാന ബഡ്ജറ്റ്; ആരോഗ്യ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 4000 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 4000 കോടി നീക്കി വച്ചിരിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ സ്‌കൂളുകള്‍ നവീകരിക്കാന്‍ വന്‍കിട പദ്ധതികളുമായി സര്‍ക്കാര്‍. സ്വകാര്യ സ്‌കൂളുകളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ടിസി വാങ്ങി എത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി ബജറ്റ് അവതരണത്തില്‍ ധനകാര്യമന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാലയങ്ങളുടെ സൗകര്യ വിപുലീകരണത്തിന് കിഫ്ബിയില്‍ നിന്നും 2038 കോടി അനുവദിച്ചു. കിഫ്ബിയില്‍ നിന്നും പണം ലഭിക്കാത്ത വിദ്യാലയങ്ങള്‍ക്ക് 170 കോടി. 4475 സ്‌കൂളുകളിലായി എട്ടു മുതല്‍ 12 വരെയുള്ള 45,000 ക്ളാസ്സ് മുറികള്‍ ഹൈ ടെക്കായി. 9941 പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ ഹൈ ടെക് ആക്കുന്നതിന് 292 കോടി രൂപ കിഫ്ബി അനുവദിച്ചു കഴിഞ്ഞു. ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുടെ ലബോറട്ടറിയും ലൈബ്രറിയും സംയോജിപ്പിക്കുമെന്നും പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക മികവിന് പണം മാറ്റി വെച്ചു. അദ്ധ്യാപക പരിശീലനത്തില്‍ നിന്നും അദ്ധ്യാപക പരിവര്‍ത്തനത്തിലേക്ക് നാം നീങ്ങേണ്ടതുണ്ട്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് എല്ലാ അദ്ധ്യാപകരും ഇതിലൂടെ കടന്നുപോകും. മാനദണ്ഡപ്രകാരമുള്ള അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമെന്നും ഇതുവരെ 3656 തസ്തികള്‍ ഇതുവരെ സൃഷ്ടിച്ചതായും വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ബദലായി കേരളസര്‍ക്കാരിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

ഇതിന് പുറമെ തിരുവനന്തപുരം ആര്‍സിസിക്ക് 73 കോടി അനുവദിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടിയും അനുവദിച്ചിട്ടുണ്ട്. 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്കുശേഷവും ഒപി ലാബും ഒപിയും പ്രവര്‍ത്തിക്കും. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും. ഓരോ പഞ്ചായത്തിലും ആരോഗ്യസേനയെ നിയമിക്കും. സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും. നാലു ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്.



from mangalam.com http://bit.ly/2RZSx89
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages