വിവിധ ക്ഷേമ പെന്‍ഷനുകളില്‍ 100 രൂപ കൂടും ; അഞ്ചു വര്‍ഷം കൊണ്ട് 1500 കോടിയാക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

വിവിധ ക്ഷേമ പെന്‍ഷനുകളില്‍ 100 രൂപ കൂടും ; അഞ്ചു വര്‍ഷം കൊണ്ട് 1500 കോടിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ 100 രുപ കൂട്ടി. ഇത് 1,100 ല്‍ നിന്നും 1,200 ആയി ഇത് കൂടുമെന്നും ധനകാര്യമന്ത്രി. ക്ഷേമ പെന്‍ഷനുകള്‍ അഞ്ചു വര്‍ഷം കൊണ്ട് 1500 രൂപയാക്കി ഉയര്‍ത്തുമെന്ന് തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

ഭിന്നശേഷിക്കാരുടെയും കാഴ്ച പരിമിതര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും പദ്ധതിയില്‍ തുക പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി മാറ്റി വെച്ചു. കുടുംബശ്രീയുടെ സഹായത്തോടെ സ്‌നേഹി കോളിംഗ്‌ബെല്‍ പദ്ധതി നടപ്പാക്കും. പ്രളയ ബാധിത പഞ്ചായത്തുകളുടെ വികസന പരിപാടികള്‍ക്കായി 250 കോടി പ്രഖ്യാപിച്ചു.

ചെറുകിട വ്യവസായങ്ങള്‍ക്ക് 163 കോടിയും ടൂറിസം മേഖലയ്ക്ക് 278 കോടിയും പ്രഖ്യാപിച്ചു. വയനാട് ഉള്‍പ്പെടെയുള്ള മേഖലകളെ ബന്ധിപ്പിച്ച് സ്‌പൈസ് ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. ടൂറിസം മേളയ്ക്കായി 272 കോടി അനുവദിക്കും. ഇതില്‍ മാര്‍ക്കറ്റിങിന് 82 കോടി. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കാന്‍ 132 കോടി. ഐടി മേഖലയ്ക്ക് 574 കോടി വിലയിരുത്തിയപ്പോള്‍ 14 കോടി ഖാദിക്കും അനുവദിച്ചു.



from mangalam.com http://bit.ly/2CWuY5L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages