മരിച്ച ഏക മകന്റെ അവയവങ്ങൾ അമ്മ ദാനം ചെയ്തു, അമ്മയുടെ ആരോഗ്യപരിരക്ഷ 30000 ഡോക്ടര്‍മാര്‍ ഏറ്റെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

മരിച്ച ഏക മകന്റെ അവയവങ്ങൾ അമ്മ ദാനം ചെയ്തു, അമ്മയുടെ ആരോഗ്യപരിരക്ഷ 30000 ഡോക്ടര്‍മാര്‍ ഏറ്റെടുത്തു

അപകടം തട്ടിയെടുത്ത ഏകമകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ അമ്മയുടെ മുഴുവൻ ചികിത്സാച്ചെലവും ഏറ്റെടുത്ത് ഐഎംഎ രംഗത്ത്.ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ സുൾഫിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വിദേശത്തെ ജോലിയിൽ നിന്ന് വിരമിച്ച ശേഷംനാട്ടിലേക്ക് മടങ്ങിയ അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു അമൽ. പിതാവ് രാജൻപിള്ളയും(58) അമലും സഞ്ചരിച്ച കാർ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാജൻപിള്ള തൽക്ഷണം മരിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മസ്തിഷ്ക മരണം സംഭവിച്ചു. ഏകമകനും ഭർത്താവും മരിച്ച ദുരന്തത്തെ അഭിമുഖീകരിച്ചു കൊണ്ടാണ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ വിജയശ്രീ എന്ന അമ്മ തയ്യാറായത്. ആ തീരുമാനത്തിലൂടെ നാലുപേരാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. അമലിന്റെ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും ഒരുവൃക്കയും കരളും കിംസിൽ തന്നെ ചികിത്സയിലിരിക്കുന്ന രോഗികൾക്കും കോർണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നൽകുകയായിരുന്നു. മൃതസഞ്ജീവനിയാണ് അവയദാനപ്രക്രിയകൾ ഏകോപിപ്പിച്ചത് ഈ ദുരന്തത്തിനിടയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അമ്മ കാണിച്ച മനസ്സാന്നിധ്യത്തെ നമിച്ചു കൊണ്ട് അവരുടെ ആരോഗ്യപരിരക്ഷയും ചികിത്സയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏറ്റെടുത്തിരിക്കുകയാണ്. വിജയശ്രീയെ ഐഎംഎയുടെ കീഴിലുള്ള മുപ്പതിനായിരം ഡോക്ടർമാർ അവരുടെ അമ്മയായി സ്വീകരിച്ചതായി ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ സുൾഫി അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്ഈ വിവരം സുൾഫി അറിയിച്ചത്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇനി വിജയശ്രീ ഞങ്ങളുടെ അമ്മ ! =========================== അവയവ ദാതാവിന്റെ അമ്മയുടെ ആരോഗ്യപരിരക്ഷയും ചികിത്സയും ഐഎംഎ ഏറ്റെടുക്കുന്നു ====================== അങ്ങനെ തുടങ്ങട്ടെ 2019 ! കഴിഞ്ഞകൊല്ലം ഏതാണ്ട് പരിപൂർണമായും നിലച്ചുപോയ അവയവദാന പ്രക്രിയ പുതുവത്സരത്തിൽ തുടക്കമിടുന്നത് ഒരു അമ്മയുടെ കാരുണ്യം മൂലം . അപകടത്തിൽ മരിച്ച അമൽ എന്ന മകന്റെ അവയവങ്ങൾ ദാനം നൽകാൻ സമ്മതം മൂളിയ കൊല്ലംകാരിയായ വിജയശ്രീയുടെ എല്ലാവിധ ആരോഗ്യപരിരക്ഷയും ചികിത്സയും ഞങ്ങൾ ഏറ്റെടുക്കുന്നു. കഴിഞ്ഞകൊല്ലം കേരളത്തിൽ ഏതാണ്ട് അഞ്ചിൽ താഴെ മാത്രം അവയവദാനം നടന്നു എങ്കിൽ 2019ലെ ആദ്യദിവസങ്ങളിൽ തന്നെ ആദ്യ അവയവദാനം നടന്നത് അത്യന്തം ഊർജ്ജം നൽകുന്നു രണ്ടായിരത്തിൽ പരം രോഗികൾ അവയവദാനം പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുമ്പോൾ അവരിൽ പ്രതീക്ഷിച്ച നൽകുന്നതാണ് വിജയശ്രീ എന്ന അമ്മയുടെ നിലപാട് . അവയവദാനത്തെക്കുറിച്ച് നിരവധിസംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന അവസരത്തിലാണ് ഈ അമ്മയുടെ കാരുണ്യം നിറഞ്ഞ നിലപാട് . ഇനി വിജയശ്രീ കേരളത്തിലെ മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മ. വിജയശ്രീയുടെ തീരുമാനം ആ രണ്ടായിരം ജീവനുകൾക്ക് പുനർജന്മം നൽകാൻ ഇടയാക്കട്ടെ ഒന്നും നഷ്ടപ്പെട്ട അമലിന് പകരമാക്കില്ല എങ്കിലും ഞങ്ങൾ കൂടെയുണ്ട്. ഡോ സുൽഫി നൂഹു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. content highlights:Mother donates organs of deceased son, and she will be the mother of thirty thousand doctors


from mathrubhumi.latestnews.rssfeed http://bit.ly/2SMUVLA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages