പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മാവന്‍ 2ലക്ഷം രൂപയ്ക്ക് വിറ്റു; കുട്ടിയെ സ്വന്തമാക്കി വിവഹം, ബലാത്സംഗം; യുവാവും അമ്മയും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മാവന്‍ 2ലക്ഷം രൂപയ്ക്ക് വിറ്റു; കുട്ടിയെ സ്വന്തമാക്കി വിവഹം, ബലാത്സംഗം; യുവാവും അമ്മയും അറസ്റ്റില്‍

ഭിവാനി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തിനായി പണം കൊടുത്ത് വാങ്ങിയതിന് യുവാവിനെയും മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ സ്വന്തമാക്കാനായി യുവാവ് രണ്ട് ലക്ഷം രൂപയാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയും ചെയ്തു. രണ്ട് മാസത്തേക്കായിരുന്നു പെണ്‍കുട്ടിയെ യുവാവ് വാങ്ങിയത്.

യുവാവിന്റെ വീട്ടില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടാം നിലയില്‍ നിന്നും പെണ്‍കുട്ടി ചാടി രക്ഷപ്പെടുകയായിരുന്നു. ചാട്ടത്തില്‍ പെണ്‍കുട്ടിക്ക് പരുക്ക് പറ്റി. ഇത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്.

ഹരിയാനയിലെ ഭിവാനിയിലുള്ള യുവാവിനാണ് ഒഡീസ പെണ്‍കുട്ടിയെ വിറ്റത്. അമ്മാവനാണ് തന്നെ ഹരിയാനയില്‍ എത്തിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഒരു ബന്ധുവിനെ കാണാന്‍ എന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ അമ്മാവന്‍ ഹരിയാനയില്‍ കൂട്ടിക്കൊണ്ട് വന്നത്. എന്നാല്‍ ഇവിടെ എത്തിച്ച് രണ്ട് ലക്ഷം രൂപയ്ക്ക് സന്ദീപിനും അമ്മ ശകുന്തളയ്ക്കും പെണ്‍കുട്ടിയെ വില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം ഇയാള്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി പ്രതി തന്നെ ലൈംഗികമായി ചൂഷണം ചെയ്ത് വരികയാണെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പരാതിയില്‍ സന്ദീപിനെയും അമ്മ ശകുന്തളയെയും പോലീസ് അറസ്റ്റ് ചെയ്തു.



from mangalam.com http://bit.ly/2CPhtpB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages