തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തെ തുടര്‍ന്ന് വ്യാഴാഴ്ച നടന്ന ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയതില്‍ ഡി.ജി.പി റിപ്പോര്‍ട്ട് തേടി. ജില്ലാ പോലീസ് മേധാവിമാരോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. അക്രമസാധ്യത വ്യക്തമാക്കിയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിലുള്ള അതൃപ്തിയും ഡി.ജി.പി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഹര്‍ത്താലില്‍ കടകള്‍ തുറക്കുന്നതിന് വ്യാപാരികള്‍ തയ്യാറാവുകയും പോലീസ് സംരക്ഷണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടായ അക്രമം തടയുന്നതില്‍ പോലീസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നാരേപണം ഉയര്‍ന്നതോടെയാണ് ഡി.ജി.പി വീഡിയോ കോണ്‍ഫറന്‍സ് വഴി എസ്.പിമാരെ അതൃപ്തി അറിയിച്ചത്.
അതേസമയം, പോലീസിന്റെ വീഴ്ചയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളത്തിലെ ജനങ്ങളെ ബന്ദികളാക്കിയ ആര്‍.എസ്.എസും ബിജെപിയും ഒരു ഭാഗത്തും സി.പി.എം മറുഭാഗത്തും പ്രവര്‍ത്തിക്കുമ്പോള്‍ ഡി.ജി.പിയുടെ പരാജയമാണ് കാണുന്നത്. ഡിജിപി എസ്.പിമാരെയല്ല ശാസിക്കേണ്ടത്. ഡിജിപിയെ മുഖ്യമന്ത്രിയാണ് ശാസിക്കേണ്ടത്. ആര്‍.എസ്.എസിനെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കേരളത്തില്‍ നിന്നുള്ള എം.പിമാരെ സോണിയ ഗാന്ധി ശാസിച്ചുവെന്നത് വ്യാജവാര്‍ത്തയാണ്. കേരളത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നല്ല ബോധ്യമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2CMYXOC
via IFTTT
No comments:
Post a Comment