ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയിരുന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയിരുന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പമ്പ: ഇന്നലെ ശബരിമലയില്‍ എത്തിയ ശ്രീങ്കന്‍ സ്വദേശിനി ശശികല (47) ഇന്നലെ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയെന്ന് വ്യക്തം. ഭര്‍ത്താവിനും മകനുമൊപ്പമാണ് അവര്‍ ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ചവിട്ടിയാണ് ഇവര്‍ സന്നിധാനത്ത് എത്തിയതെന്നും വ്യക്തമായി. ഇക്കാര്യം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു. രാത്രി 10.46ന് ഇവര്‍ സന്നിധാനത്തു കൂടി നടന്നുപോകുന്ന ദൃശ്യമാണ് പുറത്തുവന്നത്.

ഇവര്‍ക്കു പോലീസിന്റെ സുരക്ഷ പോലീസ് ഒരുക്കിയിരുന്നു. ശ്രീലങ്കയില്‍ നിന്ന് ഇവര്‍ എത്തിയതു മുതല്‍ പോലീസിന്റെ സുരക്ഷ ഇവര്‍ക്കുണ്ടായിരുന്നു. പതിനെട്ടാം പടി വരെ ഇവര്‍ക്കൊപ്പം മഫ്തിയിലും അയ്യപ്പവേഷത്തിലും സുരക്ഷ നല്‍കിയിരുന്ന പോലീസ്, പിന്നീട് ഇവരെ മറ്റു സ്ത്രീകള്‍ക്കൊപ്പം ക്യൂവിലേക്ക് കയറ്റിവിടുകയായിരുന്നു. നല്ല തിരക്കുള്ള സമയത്ത് ആയിരുന്നു ഇവര്‍ ദര്‍ശനത്തിന് എത്തിയത്.
[IMG]
ഇന്നലെ പോലീസ് മരക്കൂട്ടത്ത് വച്ച് ഇവരെ തടഞ്ഞുവെന്നും തിരിച്ചു പമ്പയിലേക്ക് അയച്ചുവെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. തന്നെ ഭക്തര്‍ ആരും എതിര്‍ത്തില്ലെന്നും പോലീസ് ആണ് തന്നെ തിരിച്ചിറക്കിയതെന്നും രോഷത്തോടെ അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താന്‍ ഗര്‍ഭാശയം ശസ്ത്രക്രിയ വഴി നീക്കിയ ആളാണെന്നും അതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തന്റെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

അതേസമയം, സുരക്ഷ പരിഗണിച്ച് പോലീസിന്റെ കൂടി നിര്‍ദേശപ്രകാരമാണ് ദര്‍ശനം നടന്നില്ലെന്ന് അവര്‍ പറഞ്ഞതെന്ന് കരുതുന്നു. പോലീസ് ഇവരെ ഇപ്പോള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.



from mangalam.com http://bit.ly/2F7GYoh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages