മംഗളൂരു: മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് രണ്ടു കേസുകളിലായി 27,56,436 രൂപ വിലവരുന്ന സ്വർണപ്പേസ്റ്റ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. കാസർകോട് കമ്പാർ സാബിർ മൻസിലിൽ അബൂബക്കർ മുഹമ്മദി(46)യിൽനിന്നാണ് 9.80 ലക്ഷം രൂപ വിലവരുന്ന 303.210 ഗ്രാം സ്വർണപ്പേസ്റ്റ് പിടിച്ചെടുത്തത്. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിക്ക് ദുബായിൽനിന്ന് നയൻ -814 എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇയാൾ. സ്വർണപ്പേസ്റ്റ് പശയും രാസവസ്തുക്കളും ചേർത്ത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ദീർഘവൃത്താകൃതിയിൽ ഉണ്ടകളാക്കി അടിസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇത്തരത്തിൽ നാല് ഉണ്ടകളാണ് അബൂബക്കർ അടിവസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. ഈ മിശ്രിതത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുത്താണ് കസ്റ്റംസ് അധികൃതർ വില നിശ്ചയിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് ദുബായിൽ നിന്നെത്തിയ എസ്.ജി. 60 സ്പൈസ്ജെറ്റ് വിമാനത്തിൽനിന്ന് ഉടമസ്ഥനില്ലാത്ത 549.130 ഗ്രാം സ്വർണപ്പേസ്റ്റും കസ്റ്റംസ് അധികൃതർ പിടികൂടി. ഇതിന് വിപണിയിൽ 17,76,436 രൂപ വില വരും. വിമാനത്തിന്റെ ഏറ്റവും പിറകിലുള്ള സീറ്റിന്റെ പുസ്തകങ്ങളും ഭക്ഷണ ട്രേയും വെക്കുന്ന സ്ഥലത്ത് എയർ സിക്ക്നസ് ബാഗിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു സ്വർണപ്പേസ്റ്റ്. വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ പുറത്തിറങ്ങിയ ഉടനെ കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് സ്വർണപ്പേസ്റ്റ് കണ്ടെത്തിയത്. ഇത് കടത്താൻ ശ്രമിച്ചത് കാസർകോട്ടുകാരനാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. Content Highlight: 27.56 rupees worth gold paste seized from mangalore airport
from mathrubhumi.latestnews.rssfeed http://bit.ly/2FtWTxH
via
IFTTT
No comments:
Post a Comment