കൊടുവള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാന്‍ വിധി മരവിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

കൊടുവള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാന്‍ വിധി മരവിപ്പിച്ചു

കൊച്ചി: കൊടുവള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്. മണ്ഡലത്തിലെ രണ്ട് വോട്ടര്‍മാരുടെ പരാതിയിലാണ് ഹൈക്കോടതി വിധി. എതിര്‍ സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിലെ എം.എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി വിധി. കാരാട്ട് റസാഖിന് ഹൈക്കോടതിയെ സമീപിക്കാന്‍ 30 ദിവസത്തേക്ക് ഹൈക്കോടതി വിധി മരവിപ്പിക്കുകയും ചെയ്തു.

അതേസമയം എം.എ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എം.എ റസാഖ് പഞ്ചായത്ത് അംഗമായിരിക്കെ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട പണം തട്ടിയെടുത്തെന്ന ആരോപണം ഉന്നയിച്ച് മണ്ഡലത്തിലുടനീളം വീഡിയോ പ്രദര്‍ശിപ്പിച്ചുവെന്ന ആരോപണമാണ് മുസ്ലീം ലീഗ് ഉന്നയിച്ചത്. നേരത്തെ കോടതി തീര്‍പ്പാക്കിയ കേസ് വീണ്ടും ഉന്നയിച്ചതാണ് കാരാട്ട് റസാഖിന് തിരിച്ചടിയായത്. സ്ഥാനാര്‍ത്ഥി നേരിട്ട് കോടതിയെ സമീപിക്കാതെ രണ്ട് വോട്ടര്‍മാര്‍ വഴിയാണ് മുസ്ലീം ലീഗ് കോടതിയെ സമീപിച്ചത്.

എം.എ റസാഖിനെതിരായ വീഡിയോയുടെ നിര്‍മ്മാണ ചെലവ് തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് അഴിമതിയായി കണക്കാക്കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ഹൈക്കോടതിയില്‍ നിന്ന് ഇടത് സ്വതന്ത്രന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള വിധി മുസ്ലീം ലീഗിന് രാഷ്ട്രീയ നേട്ടമാണ്.

മുസ്ലീം ലീഗ് വിമതനായിരുന്നു കാരാട്ട് റസാഖ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ലീഗുമായി ഇടഞ്ഞ കാരാട്ട് റസാഖിനെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.



from mangalam.com http://bit.ly/2FFDfhu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages