ശസ്ത്രക്രിയ 25 എണ്ണം നടത്തി, എന്നിട്ടും യാതൊരു പ്രയോജനവുമില്ല; ബജന്ദറിന്റെ കൈകാലുകള്‍ ഇപ്പോഴും മരം പോലെ വളരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

ശസ്ത്രക്രിയ 25 എണ്ണം നടത്തി, എന്നിട്ടും യാതൊരു പ്രയോജനവുമില്ല; ബജന്ദറിന്റെ കൈകാലുകള്‍ ഇപ്പോഴും മരം പോലെ വളരുന്നു

ധാക്ക : യുവാവിന്റെ കൈകാലുകള്‍ മരത്തൊലി പോലെ വളരുന്നു. ബംഗ്ലാദേശ് സ്വദേശിയായ റിക്ഷാവലിക്കാരനായ ബജന്ദറിനാണ് 'ട്രീ മാന്‍ സിന്‍ഡ്രോം' അഥവാ epidermodysplasia verruciformsi എന്ന അപൂര്‍വ ജനിതകരോഗമുണ്ടായത്. കഴിഞ്ഞ 25 ശസ്ത്രക്രിയകള്‍ക്കും യുവാവിനെ അത്യപൂര്‍വമായ ജനിതകരോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനായില്ല. ശസ്ത്രക്രിയക്ക് ശേഷവും മേയ് മാസത്തില്‍ ശരീരത്തില്‍ വീണ്ടും അസാധാരണ വളര്‍ച്ച വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

മുമ്പ് റിക്ഷാവലിക്കാരനായിരുന്ന ബജന്ദറിന് രോഗം പ്രത്യക്ഷപ്പെട്ടതിനു ശേഷം ജോലി ചെയ്യാന്‍ പോലും സാധിക്കാതെയായി. കൈകളില്‍ നിന്ന് വളരുന്ന മരത്തൊലിക്കു സമാനമായ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ 2016 മുതല്‍ ഇരുപത്തഞ്ച് ശസ്ത്രക്രിയകള്‍ക്കാണ് ബജന്ദര്‍ വിധേയനായത്. രോഗം ഭേദമാവുകയാണെങ്കില്‍ അത് വൈദ്യശാസ്ത്രത്തില്‍ നാഴികക്കല്ലാകുമെന്നായിരുന്നു ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. എന്നാല്‍ മേയ് മാസത്തില്‍ ശരീരത്തില്‍ വീണ്ടും വളര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ജീവനക്കാരെ അറിയിക്കാതെ ബജന്ദര്‍ ആശുപത്രി വിട്ടു പോയി.

ഭാര്യയും മകളും അടങ്ങുന്നതാണ് ബജന്ദറിന്റെ കുടുംബം. സൗജന്യമായാണ് ഇദ്ദേഹത്തിന് ചികിത്സ ലഭിച്ചിരുന്നത്. ബജന്ദറിന്റെ ദുരിതം അറിഞ്ഞതോടെ ഇദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. '' പാദത്തിലെയും കയ്യിലെയും പുതിയഭാഗങ്ങളില്‍ വീണ്ടും രോഗം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് ഓടിപ്പോന്നത് എന്റെ തെറ്റാണ്. എന്നാല്‍ ഇക്കുറി ഡോക്ടര്‍മാര്‍ക്ക് എന്റെ രോഗം പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''- ബജന്ദര്‍ പറയുന്നു.

ശരീരത്ത് പ്രത്യക്ഷപ്പെടുന്നത് മരത്തൊലിക്കു സമാനമായ വളര്‍ച്ചയായതിനാല്‍ 'ട്രീ മാന്‍' എന്നും ബജന്ദറിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ മുമ്പത്തേക്കാള്‍ ബജന്ദറിന്റെ സ്ഥിതി ഗുരുതരമായിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കൂടുതല്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്ന് ധാക്ക മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി സാമന്ത ലാലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.



from mangalam.com http://bit.ly/2S24s4q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages