ആരുടെയും കണ്ണുകള്‍ ഈറനണിഞ്ഞ് പോകുന്ന കാഴ്ചയാണ് ഫിലിപ്പിന്‍സിലെ തിരക്കേറിയ ഒരു റോഡില്‍ കഴിഞ്ഞ ദിവസം നടന്നത്. വാഹനമിടിച്ച് പരുക്കേറ്റ തന്റെ കുട്ടിയെ രക്ഷിക്കാന്‍ അതുവഴി പോയ വാഹനങ്ങളുടെ പിന്നാലെ നിലവിളിച്ച് ഓടുന്ന അമ്മ നായയുടെ വീഡിയോയാണ് പുറത്ത് വന്നത്. തെരുവില്‍ അലഞ്ഞ് നടന്നിരുന്ന നായയും നായ്കുട്ടിയും സ്ഥിരം കാഴ്ചയായിരുന്നു.
കുട്ടിയ്ക്കും തനിക്കും ഭക്ഷണം കണ്ടെത്താന്‍ അമ്മ നായ പോയ സമയത്ത് നായ്ക്കുട്ടിയെ ഒരു വണ്ടി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തിരികെയെത്തിയ അമ്മ നായ കാണുന്നത് തെരുവിന്റെ ഓരത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന നായ്ക്കുട്ടിയെയാണ്. കരഞ്ഞു കൊണ്ട് അതുവഴി പോയ വാഹനങ്ങള്‍ക്ക് പിന്നാലെ അമ്മ നായ ഓടിയെങ്കിലും ആരും വണ്ടി നിര്‍ത്തിയില്ല.
അവസാനം തെരുവിന്റെ ഓരത്ത് കിടന്ന് നായ്ക്കുട്ടി ചത്തു. സമീപത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ മൊബൈലില്‍ ഈ സംഭവം എടുത്ത സമയം കൊണ്ട് ഈ ദൃശ്യം പകര്‍ത്തിയ വ്യക്തിക്ക് ആ നായ്ക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്.
from mangalam.com http://bit.ly/2Hvd7s9
via IFTTT
No comments:
Post a Comment