"ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര"; ഒറ്റ ദിവസം കൊണ്ട് ഗൂഗിളിന്റെ പ്രിയങ്കരിയായി പ്രിയങ്ക, തിരഞ്ഞത് നിരവധി പേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

"ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര"; ഒറ്റ ദിവസം കൊണ്ട് ഗൂഗിളിന്റെ പ്രിയങ്കരിയായി പ്രിയങ്ക, തിരഞ്ഞത് നിരവധി പേര്‍

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന് പ്രഖ്യാപനം വന്നത് ഇന്നലെയായിരുന്നു. പ്രഖ്യാപനം എത്തിയതോടെ ഒറ്റ ദിവസം കൊണ്ട് മാത്രം പ്രിയങ്കയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ദ്ധനയാണ്. ഒറ്റ രാത്രി മാത്രം പതിനായിരം പേരാണ് കൂടുതലായി പ്രിയങ്കയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തത്. ട്വിറ്ററിലും ഫേസ്ബുക്കിലും ഔദ്യോഗിക പേജില്ലാത്ത പ്രിയങ്കയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് അക്കൗണ്ടുള്ളത്. 2016ലാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്.

പ്രിയങ്കയുടെ ജീവിതവും ഇഷ്ടാനിഷ്ടങ്ങളും തിരഞ്ഞ ഗൂഗിളില്‍ പരതിയവരുടെ എണ്ണവും ഞെട്ടിക്കുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, ദൂസരി(രണ്ടാം) ഇന്ദിര, ഇന്ത്യന്‍ ഉരുക്കുവനിതയുടെ പകര്‍പ്പ്, നേതാ പ്രിയങ്ക എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രിയങ്കയ്ക്ക് അണികള്‍ നല്‍കിയിരിക്കുന്ന വിശേഷണങ്ങള്‍. ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന രാഷ്ട്രീയ പ്രവേശനമാണിതെന്നാണ് പലരും പ്രിയങ്കയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ വിശേഷിപ്പിക്കുന്നത്. പലരും ഇന്ദിരയോടാണ് പ്രിയങ്കയെ ഉപമിക്കുന്നത്.

രാഷ്ട്രീയ വീക്ഷണം വരച്ചു കാട്ടുന്ന പുസ്തകം മാര്‍ച്ചോടെ പുറത്തിറക്കാനിരിക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം. 300 പേജുള്ള പുസ്തകത്തിന് 'എഗെന്‍സ്റ്റ് ഔട്ട്‌റേജ്' എന്നാണു പേരിട്ടിരിക്കുന്നതെന്നാണ് വിവരം. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ പ്രിയങ്കയുടെ പുസ്തകത്തിന് ആവശ്യക്കാര്‍ ഏറുമെന്നും വിലയിരുത്തലുണ്ട്.



from mangalam.com http://bit.ly/2HqWkGB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages