കളിക്കൂട്ടുകരിയെ വിവാഹം ചെയ്യാനായി 21കാരി ലിംഗമാറ്റ ശസ്ത്രക്രിയനടത്തി; വിവാഹം നടന്നു, എന്നാല്‍ ഇപ്പോള്‍ ഈ ഭര്‍ത്താവിനെ തനിക്ക് വേണ്ടെന്ന് കളിക്കൂട്ടുകാരി; വിവാദം, കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

കളിക്കൂട്ടുകരിയെ വിവാഹം ചെയ്യാനായി 21കാരി ലിംഗമാറ്റ ശസ്ത്രക്രിയനടത്തി; വിവാഹം നടന്നു, എന്നാല്‍ ഇപ്പോള്‍ ഈ ഭര്‍ത്താവിനെ തനിക്ക് വേണ്ടെന്ന് കളിക്കൂട്ടുകാരി; വിവാദം, കേസ്

ഹരിയാന: കളിക്കൂട്ടുകാരിയെ വിവാഹം ചെയ്യാനായി 21കാരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി, എന്നാല്‍ ഒടുവില്‍ ഇതേ കളിക്കൂട്ടുകാരി ഇവരെ തള്ളിപ്പറഞ്ഞു. കുട്ടിക്കാലം മുതല്‍ ഒരുമിച്ച് പഠിച്ച് കളിച്ച് വളര്‍ന്ന കൂട്ടുകാരിയെ സ്വന്തമാക്കാനായിട്ടായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയ. തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ വിവാഹിതരുമായി. എന്നാല്‍ വീട്ടുകാരെ കാര്യം പറഞ്ഞ് മനസിലാക്കാം എന്ന് പറഞ്ഞ് പോയ കളിക്കൂട്ടുകാരിയെ വീട്ടുകാര്‍ തടഞ്ഞ് വെച്ചിരിക്കുന്നു എന്ന പരാതിയുമായാണ് ലിംഗമാറ്റത്തിലൂടെ പുരുഷനായ പരാതിക്കാരന്‍ പോലീസിനെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് യുവതി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായത്. തുടര്‍ന്ന് കളിക്കൂട്ടുകാരിയെ വിവാഹം ചെയ്തു. പിന്നീട് വീട്ടുകാരെ കാര്യം പറഞ്ഞ് മനസിലാക്കാം എന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ യുവതി തിരികെ എത്തിയില്ല. സ്വവര്‍ഗ വിവാഹത്തോട് ഇരുവരുടെയും കുടുംബങ്ങള്‍ സമ്മതിക്കില്ലെന്ന ബോധ്യം വന്നതോടെയാണ് യുവതി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറായത്. പത്ത് ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടിവന്നത്. പലരില്‍ നിന്നും കടം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്.

വിവാഹിതരായി ഒരുമിച്ച് ജീവിക്കണമെങ്കില്‍ തങ്ങളില്‍ ഒരാള്‍ പുരുഷനാകണം എന്നും അതിനായി ഒരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണ്. തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് യുവതി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയായിരുന്നു. തങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് ശസ്ത്രക്രിയയ്ക്കുള്ള പണം സമാഹരിച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു.

പിന്നീട് ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായി. വീട്ടുകാര്‍ ഒരിക്കലും തങ്ങളുടെ ഈ വിവാഹം അംഗീകരിക്കില്ലെന്ന് ഭാര്യയായ യുവതിക്ക് അറിയാമിയിരുന്നു. അതിനാല്‍ അവരെ കാര്യം പറഞ്ഞ് മനസിലാക്കാം എന്ന് പറഞ്ഞായിരുന്നു യുവതി വീട്ടിലേക്ക് പോയത്. എന്നാല്‍ വീട്ടിലെത്തി ബന്ധുക്കളെ സമ്മതിപ്പിക്കാന്‍ യുവതിക്ക് സാധിച്ചില്ലെന്നും വീട്ടുകാര്‍ യുവതിയെ തിരികെ വിട്ടില്ലെന്നുമാണ് പോലീസ് നിഗമനം.

പരാതി സ്വീകരിച്ച പോലീസ് യുവതിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും അവരുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ആ ഭര്‍ത്താവിനെ വേണ്ട എന്നായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. ഭര്‍ത്താവിനൊപ്പം പോകേണ്ടെന്ന് യുവതി വ്യക്തമായി തന്നെ പറഞ്ഞുവെന്ന് പോലീസ് പറയുന്നു. ഡല്‍ഹിയില്‍ വെച്ച് വിവാഹിതരായതിന്റെ ചിത്രങ്ങള്‍ യുവാവ് പോലീസിനെ കാണിച്ചു. എന്നാല്‍ ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും പോലീസ് പറയുന്നു.



from mangalam.com http://bit.ly/2TtGSun
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages