യുപിയിലെ മന്ത്രിമാരുടെ സെക്രട്ടറിമാര്‍ കൈക്കൂലി വാങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

യുപിയിലെ മന്ത്രിമാരുടെ സെക്രട്ടറിമാര്‍ കൈക്കൂലി വാങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

ലഖ്‌നൗ: അഴിമതി നടത്തുകയും കൈക്കൂലി വാങ്ങുകയും ചെയ്തതോടെ യുപി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാര്‍ അറസ്റ്റില്‍. നിയമസഭയ്ക്ക് അകത്ത് വച്ച് ഇവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യമം പുറത്തുവിട്ടിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഖനന, എക്‌സൈസ് മന്ത്രി അര്‍ച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ഭാര്, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേഴ്‌സണല്‍ സെക്രട്ടറിമാരാണ് അറസ്റ്റിലായത്.

ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിലുള്‍പ്പെട്ട സെക്രട്ടറിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മന്ത്രി ഓം പ്രകാശ് രാജ്ഭാറുടെ സെക്രട്ടറി 40 ലക്ഷം കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. സ്‌കൂളുകള്ക്ക് ബാഗുകളും യൂണിഫോമും വിതരണം ചെയ്യുന്നതിനുള്ള കരാറിനായിയിട്ടാണ് വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങിന്റെ സെക്രട്ടറി കൈക്കൂലി വാങ്ങിയത്.



from mangalam.com http://bit.ly/2CTWqCf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages