ലഖ്‌നൗ: കേന്ദ്രത്തില്‍ ഭരണം അവസാനിക്കാറാകുമ്പോള്‍ ഭരണകക്ഷിയായ ബിജെപിയിലെ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയെ ഉപ പ്രധാനമന്ത്രിയാക്കണമെന്നും മധ്യപ്രദേശിലെ ബിജെപിയുടെ ശക്തമായ മുഖമായ ശിവരാജ് സിങ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നും ആവശ്യമായി പാര്‍ട്ടി മുതിര്‍ന്ന നേതാവ് സംഖ്പ്രിയ ഗൗതം.
നിലവിലെ പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ രാജ്യസഭയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അതിനായി പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിസ്ഥാനത്ത് വരണമെന്നും ഗൗതം അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് ഇത്തരത്തില്‍ കത്ത് അയച്ചത്.
ഇന്ത്യകണ്ടതില്‍ വച്ച് ഏറ്റവും വലിയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പറയുന്ന അദ്ദേഹം 2019ലും മോദി തരംഗം ആഞ്ഞടിക്കുമെന്ന് വ്യക്തമാക്കുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആത്മീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 88കാരനായ ഗൗതം മുന്‍ വാജ്‌പെയ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2CPDBQw
via IFTTT
No comments:
Post a Comment