ന്യൂഡൽഹി: സിബിഐയിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം. 20 ഉദ്യോഗസ്ഥരെയാണ് തിങ്കളാഴ്ച സ്ഥലംമാറ്റിയത്. സാമ്പത്തിക കുറ്റകൃത്യത്തിന് അന്വേഷണം നേരിടുന്ന നീരവ് മോദി, മെഹുൽ ചോക്സി എന്നിവർക്കെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും സ്ഥലംമാറ്റപ്പെട്ടവരിൽ ഉൾപ്പെടുന്നു. പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി വ്യാഴാഴ്ച യോഗംചേരാനിരിക്കേയാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് താൽകാലിക ഡയറക്ടർ നാഗേശ്വര റാവു ഉത്തരവിട്ടിരിക്കുന്നത്. കേരളത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റമുണ്ട്. കൊച്ചി യൂണിറ്റ് എസ്.പി. എ. ഷിയാസിനെ മുംബൈയിലേയ്ക്ക് സ്ഥലംമാറ്റി. കാലാവധി തികയുന്നതിന് ഒരു വർഷം ബാക്കിനിൽക്കെയാണ് ഷിയാസിനെ സ്ഥലംമാറ്റിയിരിക്കുന്നത്. പി. ബാലചന്ദ്രനെ കൊച്ചിയിലേയ്ക്കും സ്ഥലംമാറ്റിയിട്ടുണ്ട്. വൈ. ഹരികുമാറിന് തിരുവനന്തപുരം യൂണിറ്റിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റിൽ സ്ഥിരം എസ്പിയെ നിയമിച്ചിട്ടില്ല. നീരവ് മോദിക്കും മെഹുൽ ചക്സിക്കും എതിരായ കേസുകൾ അന്വേഷിക്കുന്ന എസ്. കെ. നായരെ മുംബൈ ആന്റി കറപ്ഷൻ ബ്യൂറോയിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സ്റ്റെർലൈറ്റ് പ്ലാന്റിനെതിരായ സമരം സംബന്ധിച്ച കേസുകൾ അന്വേഷിച്ച എസ്പി എ. ശരവണനെയാണ് തൽസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ടുജി സ്പെക്ട്രം കേസ് അന്വേഷിച്ച വിവേക് പ്രിയദർശിയെയും സ്ഥലംമാറ്റിയിട്ടുണ്ട്. ചണ്ഢീഗഡിലേയ്ക്കാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയിരിക്കുന്നത്. സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥർ നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകൾ തുടർന്നും അന്വേഷണം നടത്താമെന്നും ഉത്തരവിൽ പറയുന്നു. അലോക് വർമയെ സ്ഥാനത്തുനിന്ന് നീക്കിയത് സുപ്രീം കോടതി റദ്ദാക്കുകയും അദ്ദേഹം വീണ്ടും ചുമതലയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു ദിവസത്തിനു ശേഷം പ്രധാനമന്ത്രി തലവനായ സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ വീണ്ടും പുറത്താക്കി. തുടർന്നാണ് നാഗേശ്വര റാവുവിനെ വീണ്ടും താൽകാലിക ഡയറക്ടറാക്കിയത്. Content Highlights:Transfers in CBI, CBI Chief, Nageswara Rao, Alok Verma
from mathrubhumi.latestnews.rssfeed http://bit.ly/2FFMWgx
via
IFTTT
No comments:
Post a Comment