മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 186 പോയന്റ് താഴ്ന്ന് 35838ലും നിഫ്റ്റി 67 പോയന്റ് നഷ്ടത്തിൽ 10713ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 366 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1384 ഓഹരികൾ നഷ്ടത്തിലുമാണ്. കനത്ത വില്പന സമ്മർദമാണ് സൂചികകളെ ബാധിച്ചത്. വിപ്രോ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, എച്ച്സിഎൽ ടെക്, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യ ബുൾസ് ഹൗസിങ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 186 pts
from mathrubhumi.latestnews.rssfeed http://bit.ly/2Th9V4P
via
IFTTT
No comments:
Post a Comment