കിവീസിനെ എറിഞ്ഞിട്ട് പേസര്‍മാര്‍; ഇന്ത്യക്ക് വിജയലക്ഷ്യം 244 റണ്‍സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

കിവീസിനെ എറിഞ്ഞിട്ട് പേസര്‍മാര്‍; ഇന്ത്യക്ക് വിജയലക്ഷ്യം 244 റണ്‍സ്

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയലക്ഷ്യം 244 റൺസ്. ആതിഥേയർ 49 ഓവറിൽ 243 റൺസിന് എല്ലാവരും പുറത്തായി. 93 റൺസെടുത്ത റോസ് ടെയ്ലറാണ് കിവീസിന്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഷമി മൂന്ന് വിക്കറ്റെടുത്തപ്പോൾ പാണ്ഡ്യ, ചാഹൽ, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കോളിൻ മൺറോയുടെ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തിൽ ഏഴ് റൺസടിച്ച മൺറോയെ മുഹമ്മദ് ഷമി രോഹിത് ശർമ്മയുടെ കൈയിലെത്തിക്കുകയായിരുന്നു. ഏഴാം ഓവറിൽ മാർട്ടിൻ ഗുപ്റ്റിലും ക്രീസ് വിട്ടു. ഭുവനേശ്വർ കുമാറിന്റെ പന്തിൽ ദിനേശ് കാർത്തിക്കിന് ക്യാച്ച്. മൂന്നാം വിക്കറ്റിൽ റോസ് ടെയ്ലറുമായി 33 റൺസ് കൂട്ടുകെട്ടുണ്ടാക്കി കെയ്ൻ വില്ല്യംസണും ക്രീസ് വിട്ടു. 48 പന്തിൽ 28 റൺസെടുത്ത വില്ല്യംസണിനെ മനോഹരമായൊരു ക്യാച്ചിലൂടെ ഹാർദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു. ചാഹലിനാണ് വിക്കറ്റ്. ഇതോടെ കിവീസിന് 59 റൺസിനിടയിൽ മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നീട് നാലാം വിക്കറ്റിൽ ടോം ലാഥമും റോസ് ടെയ്ലറും ആതിഥേയരെ കര കയറ്റുകയായിരുന്നു. 119 റൺസ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. 64 പന്തിൽ 51 റൺസടിച്ച ലാഥമിനെ പുറത്താക്കി ചാഹൽ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. ലാഥം പുറത്തായ ശേഷം കിവീസ് വിക്കറ്റുകൾ പെട്ടെന്ന് വീണു. എട്ട് പന്ത് മാത്രം നേരിട്ട നിക്കോൾസ് ആറു റൺസെടുത്ത് ഹാർദിക് പാണ്ഡ്യയുടെ പന്തിൽ പുറത്തായി. സാന്റ്നറിനും അധികം ആയുസുണ്ടായിരുന്നില്ല. മൂന്ന് റൺസെടുത്ത സാന്റ്നറേയും പാണ്ഡ്യ പുറത്താക്കി. അടുത്ത ഊഴം ടെയ്ലറുടേതായിരുന്നു. തന്റെ രണ്ടാം സ്പെല്ലിൽ ടെയ്ലറെ ഷമി കാർത്തിക്കിന്റെ കൈയിലെത്തിച്ചു. അപ്പോഴേക്കും 106 പന്തിൽ ഒമ്പത് ഫോറിന്റെ സഹായത്തോടെ ടെയ്ലർ 93 റൺസടിച്ചിരുന്നു. ഇഷ് സോധിയേയും(12) ഷമി തിരിച്ചയപ്പോൾ ബ്രെയ്സ്വെല്ലിനെ (15) കോലി റൺഔട്ടാക്കി. രണ്ട് റൺസെടുത്ത ട്രെന്റ് ബോൾട്ടിനെ ഷമിയുടെ കൈയിലെത്തിച്ച് ഭുവനേശ്വർ കുമാർ കിവീസ് ഇന്നിങ്സിന് തിരശ്ശീലയിട്ടു. രണ്ട് റൺസോടെ ഫെർഗൂസൻ പുറത്താകാതെ നിന്നു Content Highlights: India vs New Zealand Third Odi Cricket


from mathrubhumi.latestnews.rssfeed http://bit.ly/2G5JJ9E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages