ബെംഗളൂരു: കർണാടകയിൽ ഭരണത്തിലിരിക്കുന്ന കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിൽ തർക്കം മൂർഛിക്കുന്നുവെന്ന് സൂചനകൾ. കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ താൻ തയ്യാറാണെന്ന് എച്ച്.ഡി. കുമാര സ്വാമി. വേണ്ടിവന്നാൽ രാജി വെക്കാൻ തയ്യാറാകണമെന്നും കോൺഗ്രസ് എംഎൽഎമാർ പരിധി ലംഘിക്കുന്നുവെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായാൽ മതിയായിരുന്നുവെന്നും കർണാടകയിൽ നിരവധി വികസനങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും ചില മുതിർന്ന് കോൺഗ്രസ് എംഎൽഎമാർ പറഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയാണ് തങ്ങളുടെ നേതാവ് എന്ന് കോൺഗ്രസ് എംഎൽഎമാർ പറയുകയും ചെയ്തതോടെയാണ് കുമാരസ്വാമി രാജി സന്നദ്ധത പരസ്യമായി അറിയിച്ചത്. കോൺഗ്രസ് എംഎൽഎമാർക്ക് താനല്ല നേതാവെന്ന് തോന്നുന്നുവെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ താൻ തയ്യാറാണെന്ന് കുമാരസ്വാമി പറഞ്ഞു. എംഎൽഎമാരെ നിലക്കുനിർത്താൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകണമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. #WATCH: Karnataka CM HD Kumaraswamy says "...If they want to continue with the same thing, I am ready to step down. They are crossing the line", when asked Congress MLAs are saying that Siddaramaiah is their CM. pic.twitter.com/qwErh4aEq4 — ANI (@ANI) January 28, 2019 Content Highlights:Congress leaders must control their MLAs Im ready to step down say H D Kumaraswami
from mathrubhumi.latestnews.rssfeed http://bit.ly/2B5DW0r
via
IFTTT
No comments:
Post a Comment