ഹരിയാനയില്‍ 'കല്യാണപ്പെണ്ണ്' ഒരു വ്യവസായം ; 17 വയസ്സില്‍ താഴെയുള്ള വര്‍ക്ക് ഡിമാന്റ് ; 15 കാരിക്ക് വില 15 ലക്ഷം മുതല്‍ 25 ലക്ഷം വരെ...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

ഹരിയാനയില്‍ 'കല്യാണപ്പെണ്ണ്' ഒരു വ്യവസായം ; 17 വയസ്സില്‍ താഴെയുള്ള വര്‍ക്ക് ഡിമാന്റ് ; 15 കാരിക്ക് വില 15 ലക്ഷം മുതല്‍ 25 ലക്ഷം വരെ...!!

ഛണ്ഡീഗഡ്: പെണ്‍ഭ്രൂണഹത്യയുടെയും ലിംഗാനുപാതത്തിന്റെയും ഏറ്റവും വലിയ ഇരകളായ ഹരിയാനയില്‍ 'കല്യാണപ്പെണ്ണ്' ഒരു വ്യാവസായമായി മാറുന്നു. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസം ഇല്ലാത്ത ദരിദ്ര പശ്ചാത്തലത്തിലുള്ള കുടുംബങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്ക് ലക്ഷങ്ങള്‍ വാങ്ങുന്ന ബിസിനസില്‍ ഇടനിലക്കാരും ഇടനില നില്‍ക്കുന്ന സ്ഥാപനങ്ങളും തടിച്ചു കൊഴുക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വരെ വില്‍പ്പനച്ചരക്കാക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

'പാരോ' എന്നും 'മോള്‍ കി ബഹു' എന്നും പരാമര്‍ശിക്കാറുള്ള പതിനേഴ് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ സ്വകാര്യസ്വത്ത് എന്ന നിലയിലാണ് പരിഗണിച്ച് വില്‍ക്കുകയും വീണ്ടും വില്‍ക്കപ്പെടുകയും ചെയ്യുന്നു. ഹരിയാനയിലെ സ്ത്രീപുരുഷ അനുപാതം വെച്ച് ഇതൊരു വലിയ ബിസിനസായി മാറിയതോടെ ഓരോ കല്യാണപ്പെണ്ണുങ്ങള്‍ക്ക് വെയ്ക്കുന്ന മതിപ്പുവില ഒരു ലക്ഷമാണ്. ഇടനിലക്കാരും വന്‍ തുകയാണ് ഇതിലൂടെ നേടുന്നത്. ഉത്തരാഖണ്ഡ്, ബീഹാര്‍, മദ്ധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് കൊണ്ടുവരുന്ന പെണ്‍കുട്ടികളില്‍ കൂടുതലും 15 ല്‍ താഴെയുള്ളവരാണ്.

അടുത്തിടെ 45 കാരന്‍ സന്ദീപ് ഭിവാനി എന്നൊരാള്‍ക്ക് രണ്ടു ലക്ഷത്തിന് വിറ്റ 15 കാരി പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെയും മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വിവാഹം കഴിപ്പിച്ചയയ്ക്കാമെന്ന് കുടുംബത്തെ വിശ്വസിപ്പിച്ച് 14 കാരിയെ കൊണ്ടുപോയ ആറ് പേരെ ഹരിയാനയില്‍ നിന്നും സെപ്തംബറില്‍ പോലീസ് പൊക്കിയിരുന്നു. ഇവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു. 2018 ഫെബ്രുവരിയില്‍ ഹരിയാന പോലീസ് ഫരീദാബാദില്‍ നിന്നും പൊക്കിയ ഒരു ഗ്യാംഗില്‍ നിന്നും മൂന്ന് കൊച്ചു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയരുന്നു.

കേസിന് പോകാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയാണ് പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. ഇത്തരം പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷം വരെ കിട്ടുമെന്ന് ഒരു ബിസിനസുകാരന്‍ പറയുന്നു. ആദ്യം പെണ്‍കുട്ടിയുടെ ഫോട്ടോ വാട്‌സ്ആപ്പ് വഴി വാങ്ങുന്നയാളെ കാണിക്കും. പിന്നീട് വരന്റെ കുടുംബത്തെയും ആല്‍ബം കാട്ടും. പെണ്‍കുട്ടികള്‍ മിക്കവാറും പ്രായം കുറഞ്ഞവരും 18 ല്‍ താഴെ പ്രായമുള്ളവരും ആയിരിക്കും. ഒന്നര മുതല്‍ രണ്ടര ലക്ഷം വരെ വാങ്ങി ഹരിയാനയിലേക്ക് ശരാശരി 10 പെണ്‍കുട്ടികളെ വീതം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ജിന്‍ഡ് ജില്ലയിലെ മോര്‍ഖി എന്ന ഗ്രാമത്തിലേക്ക് കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നത് 250 കല്യാണപ്പെണ്ണുങ്ങളെയായിരുന്നു.

ലിംഗപരമായ അസന്തുലിതാവസ്ഥ, അസാധാരണമായ ഭാര്യാസങ്കല്‍പ്പം വെച്ച് പ്രായം കഴിയുന്നതു വരെ കാണിക്കുന്ന കാത്തിരിപ്പ് എന്നിവയാണ് പ്രധാനമായും ഇക്കാര്യത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങള്‍. ഈ കാരണങ്ങളെല്ലാം കൊണ്ടു തന്നെ ഭാഷാ സാംസ്‌ക്കാരിക വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് അന്യസംസ്ഥാന പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ കുടുംബം സമ്മതിക്കുന്നത് മറ്റൊരു കാര്യം.



from mangalam.com http://bit.ly/2Ty5oKO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages