ശരീരഭാഗങ്ങള്‍ തുറന്നുകാട്ടുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കും ; പിന്നെ അശ്‌ളീല പാട്ടുകള്‍ക്ക് നൃത്തം ചെയ്യണം ; ഒടുവില്‍ മയക്കുമരുന്നു നല്‍കി ബലാത്സംഗവും ; പാറ്റ്‌നയിലെ അനാഥാലയത്തില്‍ നടന്നത്...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

ശരീരഭാഗങ്ങള്‍ തുറന്നുകാട്ടുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കും ; പിന്നെ അശ്‌ളീല പാട്ടുകള്‍ക്ക് നൃത്തം ചെയ്യണം ; ഒടുവില്‍ മയക്കുമരുന്നു നല്‍കി ബലാത്സംഗവും ; പാറ്റ്‌നയിലെ അനാഥാലയത്തില്‍ നടന്നത്...!!

പാറ്റ്‌ന: ശരീരഭാഗങ്ങള്‍ തുറന്നുകാട്ടുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ നിര്‍ബ്ബന്ധിതമായി ധരിപ്പിക്കും. അതിന് ശേഷം ഭോജ്പുരിയിലെ ദ്വയാര്‍ത്ഥ പ്രയോഗം വരുന്ന പാട്ടുകളില്‍ ആഭാസ നൃത്തം ചവിട്ടിക്കും. ഒടുവില്‍ മയക്കുമരുന്ന് നല്‍കി ക്രൂരമായി ബലാത്സംഗം ചെയ്യും. ബീഹാറിലെ മുസാഫര്‍നഗറിലെ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് സഹിക്കേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍ ഇങ്ങിനെയായിരുന്നു.

ബിഹാറിനെ വിറപ്പിച്ച അറിയപ്പെടുന്ന രാഷ്ട്രീയനേതാക്കളും ബിസിനസുകാരും ഉള്‍പ്പെടെ 20 പേര്‍ കുറ്റാരോപിതരായ ഏറ്റവും വലിയ ലൈംഗിക കുറ്റകൃത്യത്തില്‍ 73 പേജ് വരുന്ന കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്. വര്‍ഷങ്ങളായി അഭയകേന്ദ്രം നടത്തുന്ന ബീഹാറിലെ അനേകം രാഷ്ട്രീയക്കാരുമായി ബന്ധമുള്ള ബ്രിജേഷ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടികളെ നീചമായിട്ടായിരുന്നു ഇവിടെ കൈകാര്യം ചെയ്തിരുന്നത്. മയക്കുമരുന്ന് നല്‍കി കിടത്തിയ ശേഷമായിരുന്നു ഇവിടം സന്ദര്‍ശിച്ച രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാഴ്ച വെച്ചിരുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ബലാത്സംഗനീക്കം പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദ്ദനത്തിന് ഇരയാക്കപ്പെടുകയും ചെയ്യുമായിരുന്നെന്ന് സിബിഐ പറയുന്നു. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടായിരുന്നു അഭയകേന്ദ്രത്തില്‍ ഡസന്‍ കണക്കിന് പെണ്‍കുട്ടികള്‍ 10 വര്‍ഷക്കാലം അനുഭവിച്ച യാതനകളുടെ നീണ്ട സംഭവം പുറത്തു കൊണ്ടുവന്നത്. കേന്ദ്രത്തിലെ 42 പെണ്‍കുട്ടികളില്‍ 34 പേരും ചൂഷണത്തിന് ഇരയായിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടിലും തെളിഞ്ഞു.

ബ്രിജേഷിന്റെ അടുപ്പക്കാരനായ ജനതാദള്‍ യു നേതാക്കന്മാര്‍ പോലും ഇതിലുണ്ട്. സര്‍ക്കാര്‍ തലത്തില്‍ വലിയ സ്വാധീനമുള്ള ബ്രിജേഷിനെതിരേ നടക്കുന്ന അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തിന് പുറത്തെ ഏതെങ്കിലും ജയിലില്‍ അയാളെ പാര്‍പ്പിക്കാന്‍ നേരത്തേ സുപ്രീംകോടതി പറഞ്ഞിരുന്നു. നിതീഷ്‌കുമാര്‍ സര്‍ക്കാരിന്റെ പിന്തുണ ബ്രിജേഷ് ഠാക്കൂറിന് കിട്ടുന്നതായി പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദള്‍ ആരോപിക്കുന്നുണ്ട്. ജനുവരിയ്ക്കും ജൂണിനുമിടയില്‍ കേസില്‍ ഭര്‍ത്താവ് ചന്ദ്രശേഖരവര്‍മ്മയുടെ പേര് പ്രധാനപ്രതിപ്പട്ടികയില്‍ എത്തിയതോടെ ബീഹാര്‍ സാമൂഹ്യ ക്ഷേമ മന്ത്രി മഞ്ജു വര്‍മ്മ നേരത്തേ രാജി വെയ്‌ക്കേണ്ട സ്ഥിതി വന്നിരുന്നു.



from mangalam.com http://bit.ly/2CSRVbc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages