മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10,750ന് താഴെപ്പോയി. ബാങ്ക്, ഇൻഫ്ര, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിലായത്. അതേസമയം, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 156.28 പോയന്റ് താഴ്ന്ന് 35853.56ലും നിഫ്റ്റി57.40 പോയന്റ് നഷ്ടത്തിൽ 10737.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1053 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1477 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എൽആന്റ്ടി, ഇൻഡസിൻഡ് ബാങ്ക്, വിപ്രോ, ഗെയിൽ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. content highlight:Nifty ends below 10,750
from mathrubhumi.latestnews.rssfeed http://bit.ly/2CjrrOE
via
IFTTT
No comments:
Post a Comment