ലഖ്നൗ: വെറും 24 മണിക്കൂർ സമയത്തിനുള്ളിൽ ആകെ കറുപ്പു നിറം ബാധിച്ച് കൃത്രിമ ശ്വാസകോശ മാതൃക.സംസ്ഥാന തലസ്ഥാനത്ത് സ്ഥാപിച്ചശ്വാസകോശ മാതൃക ഉത്തർപ്രദേശിലെ വായുമലിനീകരണത്തിന്റെ തീവ്രത പ്പെടുത്തുന്നതായി. മനുഷ്യ ശ്വാസകോശത്തെ വായുമലിനീകരണം എങ്ങനെ ബാധിക്കുമെന്ന് വെളിപ്പെടുത്തുന്നതിനാണ് ലാൽബാഗിന് സമീപം മാതൃക സ്ഥാപിച്ചത്. രാജ്യത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമാണെന്ന് കണക്കാക്കുന്ന ഡൽഹിയിൽ ഈ മാതൃകയുടെ നിറം ആറ് ദിവസം കൊണ്ടാണ് കറുപ്പായത്. ബെംഗളൂരുവിൽ ഇത് 18 ദിവസമെടുത്തു. ക്ലൈമറ്റ് അജൻഡ എന്ന കാലാവസ്ഥാ സംബന്ധിയായ പഠനം നടത്തുന്ന സംഘടനയാണ് ഈ മാതൃക പ്രമുഖനഗരങ്ങളിൽ സ്ഥാപിച്ച് പരിശോധന നടത്തിയത്. കേന്ദ്രസർക്കാരിന്റെ വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ കാര്യക്ഷമമായി നടക്കാത്തതാണ് മലിനീകരണ തോത് ഉയരാൻ കാരണമെന്ന് ക്ലൈമറ്റ് അജൻഡയുടെ ഡയറക്ടർ ഏക്ത ശേഖർ പറഞ്ഞു. യു.പി കൂടാതെഡൽഹിയിലും വായു മലിനീകരണം വളരെ രൂക്ഷമാണെന്നും ഏക്ത അറിയിച്ചു. Content Highlights: In Lucknow, Artificial Lungs Turn Black In A Day,Air Pollution
from mathrubhumi.latestnews.rssfeed http://bit.ly/2RKU6FX
via
IFTTT
No comments:
Post a Comment