തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 1369 പേര്‍ ഇതുവരെ അറസ്റ്റിലായി. 717 പേര്‍ കരുതല്‍ തടങ്കലില്‍ ഉണ്ട്. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നെടുമങ്ങാട് മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കോഴിക്കോട് നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തു. വീഡി്യോ ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞവരെയാണ് പിടികൂടിയത്. മിഠായിത്തെരുവില്‍ സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വ്യാപാരികള്‍ പിടികൂടി ഏല്പിച്ച അക്രമികളെ പോലീസ് വിട്ടയക്കുന്ന നടപടിയുണ്ടായത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
അതേസമയം, ശ്രീലങ്കന്‍ യുവതിയുടെ ശബരിമല ദര്‍ശനത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന നിലപാടിലാണ് തന്ത്രി.
from mangalam.com http://bit.ly/2BVnC1C
via IFTTT
No comments:
Post a Comment