ഇന്ത്യ അരക്ഷിതമാണെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം, മന്ത്രിയാക്കിയാല്‍ ആ പണി താന്‍തന്നെ ചെയ്യാം: ബി.ജെ.പി എം.എല്‍.എ വിക്രം സിംഗ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ഇന്ത്യ അരക്ഷിതമാണെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം, മന്ത്രിയാക്കിയാല്‍ ആ പണി താന്‍തന്നെ ചെയ്യാം: ബി.ജെ.പി എം.എല്‍.എ വിക്രം സിംഗ്

ലഖ്‌നൗ: വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ വിക്രം സിംഗ് സെയ്‌നി. ഇന്ത്യ അരക്ഷിതമാണെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്നും മന്ത്രിപദവി നല്‍കിയാല്‍ ആ പണി താന്‍ തന്നെ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ പോലും വിടാതെ അത്തരക്കാരെ ബോംബിട്ട് ഇല്ലാതാക്കുമെന്നാണ് ഖതൗലിയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് വിക്രം സിംഗ്.

ഇതാദ്യമായല്ല വിക്രം സിംഗ് വിവാദ പരാമര്‍ശം നടത്തുന്നത്. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്ക് ഉള്ളതാണെന്നും മുസ്ലീങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്നും കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട വിക്രം സിംഗ്, ണ്ടു കുട്ടികള്‍ മതിയെന്നാണ് ഭാര്യയുടെ ആഗ്രഹമെങ്കിലും അത്തരമൊരു നിയമം വരുന്നവരെ കുട്ടികളെ ജനിപ്പിക്കണമെന്ന് താന്‍ ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.



from mangalam.com http://bit.ly/2LU5CcQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages