ഭോപ്പാൽ: നവജാതശിശു ഉൾപ്പെടെ കുടുംബത്തിലെഒരു നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ റെയ്സെൻ ജില്ലയിലെ വീട്ടിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൂർണിമ ഭുരിയ(20), ഇവരുടെ 12 ദിവസം പ്രായമുള്ള പെൺകുഞ്ഞ്, പൂർണിമയുടെ മാതാവ് ദീപ് ലതാ ധീമർ(40), പൂർണിമയുടെ സഹോദരൻ ആകാശ്(11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന പൂർണിമയുടെ ഭർത്താവ് ഷന്നു ഭുരിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷന്നുവിന്റെ അയൽക്കാരനായ നിതിൻ ചൗഹാനാണ് ആദ്യം പോലീസിൽ വിവരമറിയിച്ചത്. ഫോണിൽ ഷന്നുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ആരും പ്രതികരിക്കാത്തതിനെ തുടർന്നാണ് നിതിൻ പോലീസിൽ വിവരമറിയിച്ചത്. വാതിൽ പൊളിച്ചാണ് പോലീസ് വീടിനുള്ളിൽ കടന്നത്.പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരനാണ് ഷന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനയച്ചിട്ടുണ്ട്. കാർബൺ മോണോക്സൈഡ് അതിയായി ശ്വസിച്ചതാവാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. വീട്ടിനുള്ളിൽ കൽക്കരി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന റൂം ഹീറ്റർ കണ്ടെത്തിയിട്ടുണ്ട്. Content Highlights: 4 of a family, including 12-day-old infant, found dead, Madhya Pradesh
from mathrubhumi.latestnews.rssfeed http://bit.ly/2AW19ly
via
IFTTT
No comments:
Post a Comment