ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിൽ നിലപാടു വ്യക്തമാക്കി ആം ആദ്മി പാർട്ടി. സിറ്റിങ് എം എൽ എമാരെയും മന്ത്രിമാരെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കില്ലെന്ന് എഎപിയുടെ മുതിർന്ന നേതാവ് ഗോപാൽ റായി ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോടു പറഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പേ തന്നെ ഡൽഹി, പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും ഗോപാൽ റായി കൂട്ടിച്ചേർത്തു. കോൺഗ്രസുമായി ചേർന്ന് മത്സരിക്കാനുള്ള സാധ്യത തള്ളിയ ആപ്പ് മൂന്നുസംസ്ഥാനങ്ങളിലും തനിച്ച് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിലെ ഏഴു ലോക്സഭാ മണ്ഡലങ്ങളിൽ ആറിടത്തും തിരഞ്ഞെടുപ്പു ചുമതലയ്ക്കായി നേതാക്കളെ നിയമിച്ചതായും വെസ്റ്റ് ഡൽഹിയിൽ ഉടൻതന്നെ ആളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. content highlights:sitting mlas and ministers will not get seat in coming loksabha election says aam admi party, aap. loksabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2S49KML
via
IFTTT
No comments:
Post a Comment