താരമായി ഉമേഷ് യാദവ്; തകര്‍ന്നടിഞ്ഞ് കേരളം; 106 റണ്‍സിന് പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

താരമായി ഉമേഷ് യാദവ്; തകര്‍ന്നടിഞ്ഞ് കേരളം; 106 റണ്‍സിന് പുറത്ത്

കൃഷ്ണഗിരി(വയനാട്): സെമി ഫൈനലില്‍ ബാറ്റിങ്ങിനിറങ്ങിയ കേരളം 106 റണ്‍സിന് പുറത്ത്. ദേശിയ സീനിയര്‍ ടീം അംഗമായ ഉമേഷ് യാദവ് കേരളത്തിന്റെ ഏഴു വിക്കറ്റുകള്‍ എറിഞ്ഞുട്ടു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സഹ പേസ് ബോളര്‍ രജ്‌നീഷ് ഗുര്‍ബാനി കൂടി വന്നപ്പോള്‍ കേരളത്തെ കുറഞ്ഞ റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. 37 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

ക്വാര്‍ട്ടര്‍ ഫൈനലിലെ മികവ് സെമിയിലെ ഉമേഷ് പുറത്തെടുത്തപ്പോള്‍ 28 ഓവര്‍ മാത്രം മതിയായിരുന്നു കേരളത്തെ ഒതുക്കാന്‍ കഴിഞ്ഞു. 12 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് വിക്കറ്റുകള്‍ വീഴ്തിയത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), സിജോമോന്‍ ജോസഫ് (0), വിനൂപ് മനോഹരന്‍ (0), അരുണ്‍ കാര്‍ത്തിക്ക് (4), ജലജ് സക്‌സേന (7), ബേസില്‍ തമ്പി (10), സന്ദീപ് വാര്യര്‍ (0) എന്നിവരെയാണ് ഉമേഷ് പുറത്താക്കിയത്. പത്താം വിക്കറ്റില്‍ വിഷ്ണു വിനോദും, നിതീഷും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത് 25 റണ്‍സാണ് കേരള ഇന്നിങ്ങ്‌സിലെ ഉയര്‍ന്ന പാര്‍ട്ടനര്‍ഷിപ്പ്.



from mangalam.com http://bit.ly/2HuWeO2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages