'ഇറ്റലിയിലേക്ക് തിരികെ പോകു'; സ്വന്തം മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

'ഇറ്റലിയിലേക്ക് തിരികെ പോകു'; സ്വന്തം മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം

അമേഠി: സ്വന്തം മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ കര്‍ഷകര്‍ രംഗത്ത്. 'ഇറ്റലിയിലേക്ക് തിരികെ പോകു' എന്ന മുദ്രാവാക്യത്തോടെയാണ് കര്‍ഷകര്‍ ഉത്തര്‍പ്‌രദേശിലെ അമേഠിയിലെ ഗൗരിഗഞ്ച് ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ നല്‍കിയ സ്ഥലം തിരികെ കൊടുക്കുകയോ അതല്ലെങ്കില്‍ ജോലി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇന്നലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അമേഠിയില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം തന്നെയായിരുന്നു ലക്ഷ്യം. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമാണ് കര്‍ഷകര്‍ രംഗത്തെത്തിയത്.

രാഹുല്‍ഗാന്ധിയില്‍ തങ്ങള്‍ അസംതൃപ്തരാണ്. അദ്ദേഹം ഇറ്റലിക്ക് തിരികെ പോകണം. ഇവിടെ ജീവിക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. രാഹുല്‍ തങ്ങളുടെ സ്ഥലം തട്ടിയെടുത്തെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകരില്‍ ഒരാള്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത സ്മാര്‍ട് സൈക്കിള്‍ ഫാക്ടറിയുടെ മുന്നിലായിരുന്നു കര്‍ഷകര്‍ പ്രതിഷേധവുമായി തടിച്ച് കൂടിയത്.

1980ല്‍ 65.57 ഏക്കര്‍ ഭൂമി ജെയിന്‍ സഹോദരങ്ങള്‍ ഏറ്റെടുത്തിരുന്നു. കമ്പനിക്കായി കൗസര്‍ പ്രദേശത്തെ ഭൂമിയായിരുന്നു ഏറ്റെടുത്തത്. എന്നാല്‍ കമ്പനി പിന്നീട് തകര്‍ന്നു. തുടര്‍ന്ന് 2014ല്‍ സ്ഥലം ലേലം ചെയ്തു. രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ് സ്ഥലം ലേലത്തില്‍ പിടിച്ചത്. എന്നാല്‍ യുപി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലേലം അസാധുവാക്കി. ഫാക്ടറിക്ക് തന്നെ സ്ഥലം തിരികെ കൊടുക്കാന്‍ ഗുരിഗഞ്ച് എസ്ഡിഎം കോടതി ഉത്തരവിടുകയും ചെയ്തു. നേരത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും സംഭവത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു.



from mangalam.com http://bit.ly/2S9brsa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages