ന്യൂഡല്‍ഹി: സിബിഐ താത്കാലിക ഡയറക്ടറായി എം. നാഗേശ്വര്‍ റാവുവിനെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജ്ജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജഡ്ജി എ.കെ. സിക്രിയും പിന്മാറി. കേസ് മറ്റൊരു ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.
സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ പുറത്താക്കിയതിന്റെ പശ്ചാത്തലത്തിലാണ് നാഗേശ്വര റാവുവിനെ താത്കാലിക ഡയറക്ടറായി തിരഞ്ഞെടുത്തത്. നേരത്തെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി ഈ കേസില്‍ നിന്നും പിന്മാറിയിരുന്നു. ഇതോടെ കേസില്‍ നിന്നും പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയായി സിക്രി.
ഇത്തരത്തില്‍ കേസില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറുന്നത് ജനങ്ങളുടെ ഇടയില്‍ തെറ്റിധാരണയുണ്ടാക്കുമെന്നും അതിനാല്‍ തന്നെ കേസ് പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചെങ്കിലും ഇത് ജസ്റ്റിസ് സിക്രി പരിഗണിച്ചില്ല.
from mangalam.com http://bit.ly/2RXuAgX
via IFTTT
No comments:
Post a Comment