പമ്പയിലെ സ്ഥിതിഗതികള്‍ നിരീക്ഷക സമിതി തീരുമാനിക്കട്ടെയെന്ന് കടകംപള്ളി സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

പമ്പയിലെ സ്ഥിതിഗതികള്‍ നിരീക്ഷക സമിതി തീരുമാനിക്കട്ടെയെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ശബരിമലയിലെ നിലവിലെ സ്ഥിതി ഹൈക്കോടതി നിരീക്ഷക സമിതി തീരുമാനിക്കട്ടെയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹൈക്കോടതി നിരീക്ഷക സമിതിയുടെ നിർദ്ദേശമനുസരിച്ചാണ് ശബരിമലയിൽ സർക്കാർപ്രവർത്തിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികൾ അവർ വിലയിരുത്തുമെന്ന് കരുതുന്നതായും ദേവസ്വം മന്ത്രി പറഞ്ഞു. നിരീക്ഷക സമിതി എടുക്കുന്ന തീരുമാനം സർക്കാർ നടപ്പിലാക്കുമെന്നും കടകംപള്ളി പറഞ്ഞു. അതേസമയം നിലവിലെ സ്ഥിതിഗതികൾ നിരീക്ഷക സമിതിയെ ആരും അറിയിച്ചിട്ടില്ല. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നോ പോലീസിന്റെ ഭാഗത്തുനിന്നോ ഇതിനുള്ള നടപടികളുണ്ടായിട്ടില്ലെന്നാണ് വിവരം. പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാതെ പോലീസ് സംയമനം പാലിക്കുകയാണ്. പമ്പയിലെ പ്രതിഷധം തുടങ്ങിയിട്ട് മുന്ന് മണിക്കൂർ കഴിഞ്ഞിട്ടും നിലപാടിൽ നിന്ന് ഇരുപക്ഷവും പിന്നോട്ടില്ലെന്ന വാശിയിലാണ്. അതേസമയം മനിതി സംഘം പമ്പയിൽ എത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന് പന്തളം രാജകുടുംബം ആരോപിച്ചു. ഇതിന് പിന്നിൽ ഉനത പോലീസ് ഉദ്യോഗസ്ഥരാണെന്ന് സംശയിക്കുന്നതായി രാജകുടുംബം പറഞ്ഞു. തങ്കയങ്കി ഘോഷയാത്ര തകർക്കാനുള്ള ശ്രമമെന്നും അവർ ആരോപിച്ചു. സംഘത്തെ എത്തിച്ചത് സർക്കാരാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും ആരോപിച്ചു. Content Highlights:Manithi Women entry Kadakampally said all is in control under high court committee


from mathrubhumi.latestnews.rssfeed http://bit.ly/2AfqRB7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages