ഷിംല: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക വദ്രയ്ക്കുമെതിരേഫെയ്സ്ബുക്കിലൂടെ അധിക്ഷേപ പരാമർശം നടത്തിയ ആൾക്കെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഷിംല സ്വദേശിയായ രൺബീർ സിങ് നേഗി എന്നയാൾക്കെതിരെയാണ് ഹിമാചൽ പ്രദേശ് പോലീസ് കേസെടുത്തത്. ഹിമാചൽ പ്രദേശ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മനീഷ് ഠാക്കൂറിന്റെ പരാതിയിലാണ് നടപടിയെന്ന് ഷിംല പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പ്രമോദ് ശുക്ല പറഞ്ഞു. ഡിസംബർ 21നാണ് രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ഫെയ്സ്ബുക്കിലൂടെ രൺബീർ അധിക്ഷേപ പരാമർശം നടത്തിയത്. ഹിന്ദിയിലായിരുന്നു പരാമർശം. രൺബീറിനെഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഈയാഴ്ചയാദ്യം രാഹുലും പ്രിയങ്കയും അവധിയാഘോഷത്തിന്റെ ഭാഗമായി ഹിമാചൽ പ്രദേശിലെത്തിയിരുന്നു. content highlights:police registers case against man for posting derogatory remark in facebook against rahul gandhi and priyanka gandhi
from mathrubhumi.latestnews.rssfeed http://bit.ly/2ECQMG1
via
IFTTT
No comments:
Post a Comment