ആദിവാസി നേതാവ് അമ്മിണി ഉള്‍പ്പെടെ നാല് മലയാളി വനിതകളും ശബരിമലയിലേക്ക്; പാലായില്‍ വഴിതടയല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

ആദിവാസി നേതാവ് അമ്മിണി ഉള്‍പ്പെടെ നാല് മലയാളി വനിതകളും ശബരിമലയിലേക്ക്; പാലായില്‍ വഴിതടയല്‍

പാലാ: മനിതി സംഘത്തിന് പിന്തുണയുമായി കേരളത്തിൽനിന്നുള്ള വനിതകളും ശബരിമലയിലേക്ക്. വയനാട്ടിലെ ആദിവാസി നേതാവ് അമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച ശബരിമലയിലേക്ക് യാത്രതിരിച്ചത്. കേരളത്തിൽനിന്ന് ഇരുപത് പേരാണ് ശബരിമലയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും, താനൊഴികെയുള്ള മൂന്നുപേർ ഞായറാഴ്ച എരുമേലിയിൽ എത്തിയെന്നും യാത്രയ്ക്കിടെ അമ്മിണി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പോലീസ് മതിയായ സുരക്ഷ ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷ. യാത്രയെ സംബന്ധിച്ച് പോലീസിനെ അറിയിച്ചിരുന്നു. ബുദ്ധിമുട്ടുണ്ടായാൽ സുരക്ഷ നൽകാമെന്നും സൗകര്യങ്ങൾ ഏർപ്പെടുത്താമെന്നും പോലീസ് പറഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അവർ പറഞ്ഞു. അയ്യപ്പനെ കാണാനും ദർശനം നടത്താനുമാണ് തങ്ങൾ പോകുന്നതെന്നും, വിശ്വാസപ്രകാരമാണ് തങ്ങളുടെ യാത്രയെന്നും അമ്മിണി വ്യക്തമാക്കി. അതിനിടെ കാറിൽ എരുമേലി ഭാഗത്തേക്ക് യാത്രതിരിച്ച അമ്മിണിയെ പാലാ പൂവരണി ഭാഗത്ത് ബി.ജെ.പി. പ്രവർത്തകർ വഴിതടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് പിന്നീട് അറസ്റ്റുചെയ്ത് നീക്കി. Content Highlights: kerala tribal leader ammini and other three women are going to sabarimala with manithi


from mathrubhumi.latestnews.rssfeed http://bit.ly/2BAGoeB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages