മുംബൈ: തോൽവിയുടെയും പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ നേതൃത്വം തയ്യാറാകണമെന്ന് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി. "വിജയത്തിന് ഒരുപാട് അവകാശികളുണ്ടാകും. എന്നാൽ പരാജയം അനാഥനാണ്. വിജയം നേടുമ്പോൾ അതിന്റെ മേൻമസ്വന്തമാക്കാൻ മത്സരമുണ്ടാകും. എന്നാൽ പരാജയപ്പെടുമ്പോൾ എല്ലാവരും പരസ്പരം വിരൽ ചൂണ്ടും",ഗഡ്കരി പറഞ്ഞു. രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പരാജയത്തിനു പിന്നാലെയാണ് ഗഡ്കരിയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്. പുണെ ജില്ലാ അർബൻ കോഓപ്പറേറ്റീവ് ബാങ്ക്സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോൽവിയുടെ ഉത്തരവാദിത്വംഎറ്റെടുക്കാനുള്ള പ്രവണത നേതൃത്വം കാണിക്കണം. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നിടം വരെ, നേതൃത്വത്തിന് സംഘടനയോടുള്ള ആത്മാർഥത തെളിയിക്കപ്പെടുകയില്ല-ഗഡ്കരി കൂട്ടിച്ചേർത്തു. Union Minister and BJP leader Nitin Gadkari in Pune yesterday: Leadership should own up to failures. Until it does so its loyalty and commitment towards the organisation are not proved. pic.twitter.com/LsZzTKDgGV — ANI (@ANI) December 23, 2018 content highlights:Leadership should own up failures says nitin gadkari
from mathrubhumi.latestnews.rssfeed http://bit.ly/2GDZnL2
via
IFTTT
No comments:
Post a Comment