ജക്കാർത്ത: ഇൻഡൊനീഷ്യയിലെ സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയിൽ 62പേർ മരിച്ചു. ദുരന്തത്തിൽ 600ലേറെപ്പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ക്രാക്കത്തോവ അഗ്നിപർവത സ്ഫോടനമാണ് സുനാമിയുണ്ടാകാൻ കാരണമായത്. അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ കടലിനടിയിലുണ്ടായ ഭൂചലനവും അമാവാസി ദിനങ്ങളിലുണ്ടാകുന്ന വലിയ തിരകളും സുനാമിക്ക് ശക്തി കൂട്ടുകയായിരുന്നുവെന്ന് ദുരന്ത നിവാരണ ഏജൻസി വക്താവ് പുർവോ നുഗ്രോഹോ പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ജിയോളജിക്കൽ ഏജൻസി പഠനം നടത്തിവരികയാണ്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതിൽ മരണ സംഖ്യ ഉയരാനുള്ള സാധ്യതയും അധികൃർ ചൂണ്ടിക്കാണിക്കുന്നു. വലിയ തിരമാലകൾ സുനാമിയല്ലെന്നായിരുന്നു അധികൃതർ ആദ്യം പറഞ്ഞിരുന്നത്. കടൽ ക്ഷോഭമാണെന്നും ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്നുമായിരുന്നു ഇൻഡൊനീഷ്യൻ ദുരന്ത നിവാരണ ഏജൻസി നൽകിയ നിർദേശം. പിന്നീട് ഭൂകമ്പമില്ലാതിരുന്നതിനാലാണ് തങ്ങൾക്ക് തെറ്റുപറ്റിയതെന്ന വിശദീകരണവുമായി ഏജൻസി രംഗത്ത് വന്നിരുന്നു. Hingga 23/12/2018 pukul 07.00 WIB, data sementara dampak tsunami di Selat Sunda: 43 orang meninggal dunia, 584 orang luka-luka dan 2 orang hilang. Kerugian fisik meliputi 430 unit rumah rusak berat, 9 hotel rusak berat, 10 kapal rusak berat dan puluhan rusak. pic.twitter.com/IfKnx29QKA — Sutopo Purwo Nugroho (@Sutopo_PN) December 23, 2018 Content Highlight: 62Killed, 600 Injured In Indonesia Tsunami Set Off By Volcanic Activity
from mathrubhumi.latestnews.rssfeed http://bit.ly/2GBXRcy
via
IFTTT
No comments:
Post a Comment