പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ തന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. ആചാരലംഘനമുണ്ടായാൽ തന്ത്രിയുമായി കൂടിയാലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങളെ സംബന്ധിച്ചുള്ള അന്തിമവാക്ക് തന്ത്രിയുടേതാണ്. ആചാരങ്ങളെ സംബന്ധിച്ച് തന്ത്രികുടുംബവും പന്തളം കൊട്ടാരവും വളരെ ഐക്യത്തോടെയാണ് നീങ്ങുന്നത്. ഇതിനെക്കുറിച്ച് തന്ത്രികുടുംബത്തിന് വ്യക്തമായ ധാരണയുണ്ട്. ആചാരങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ എന്തെല്ലാം ചെയ്യണമെന്ന് തന്ത്രി കുടുംബത്തിനറിയാം- ശശികുമാര വർമ്മ വ്യക്തമാക്കി. ശബരിമലയിൽ പ്രവേശിക്കാനായി നേരത്തെയും യുവതികൾ വന്നിരുന്നു. അന്നും ഇതിനെക്കുറിച്ച് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും ചർച്ച ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തെക്കുറിച്ചും തന്ത്രി കുടുംബവുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ശശികുമാര വർമ്മ പറഞ്ഞു. Content Highlights:manithi in sabarimala, panthalam royal family response
from mathrubhumi.latestnews.rssfeed http://bit.ly/2RfI2fB
via
IFTTT
No comments:
Post a Comment