തിരുവനന്തപുരം: ശബരിമലയിൽ മനിതി സംഘത്തെ എത്തിച്ചതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ ഗൂഢാലോചനയെന്ന് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ. സർക്കാരിന്റെ ഒത്താശയോടെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും, പോലീസും സർക്കാരുമാണ് മനിതി പ്രവർത്തകരെ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. സാധാരണഗതിയിൽ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാറില്ല. ഭക്തജനങ്ങളെ പോലും തടയുന്ന പോലീസ് ആചാരലംഘകർക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണ്. പോലീസിന്റെ നീക്കങ്ങൾ വളരെ ആസൂത്രിതമാണ്. ഇത് വിശ്വാസിസമൂഹത്തോടുള്ള വെല്ലുവിളിയാണ്- കെ. സുരേന്ദ്രൻ പറഞ്ഞു. ആപത്ക്കരമായ നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലേക്ക് സ്ത്രീകളെ നിർബന്ധിച്ച് കൊണ്ടുവരില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഒരുവശത്ത് പോലീസിന്റെ സഹായത്തോടെ യുവതികളെ കൊണ്ടുവരികയാണെന്നും, അതിനാലാണ് പ്രതിഷേധങ്ങൾ ഉയരുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. Content Highlights:manithi activists in sabarimala, bjp leader k surendrans allegation against state government
from mathrubhumi.latestnews.rssfeed http://bit.ly/2So9ftG
via
IFTTT
No comments:
Post a Comment