'മെക്സിക്കൻ അപാരത'യിലെ വെല്ലുവിളി ഏറ്റെടുത്ത് സ്റ്റേജിലേക്ക് കയറിയ കെ.എസ്.യുകാരൻ ഇന്ന് ചെയർമാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

'മെക്സിക്കൻ അപാരത'യിലെ വെല്ലുവിളി ഏറ്റെടുത്ത് സ്റ്റേജിലേക്ക് കയറിയ കെ.എസ്.യുകാരൻ ഇന്ന് ചെയർമാൻ

തൃശ്ശൂർ: "ചങ്കുറപ്പുള്ള കെഎസ് യുകാരൻ ഉണ്ടെങ്കിൽ സ്റ്റേജിലേക്ക് കയറിവാ" എന്ന വെല്ലുവിളി ഏറ്റെടുത്ത് എസ്എഫ്ഐ പരിപാടിയുടെസ്റ്റേജിൽ കയറിയ കെ എസ് യുകാരൻഒരുവർഷത്തിനിപ്പുറം അതേ കോളേജിലെ ചെയർമാനായി.ചങ്കുറപ്പുള്ള കെ.എസ്.യുകാരനെ വെല്ലുവിളിച്ചു സ്റ്റേജിലേക്ക് കയറ്റിയ നടൻ മനുവോ, അന്നത്തെ എസ്.എഫ്.ഐ യൂണിയനോ കരുതിയിട്ടുണ്ടാകില്ല ചരിത്രം കുറിച്ച് കൊണ്ട് ജെസ്റ്റോ തന്റെ ചങ്കുറപ്പ് കാണിച്ചു കൊടുക്കുമെന്ന്. കഴിഞ്ഞ വർഷം തൃശ്ശൂർ ലോ കോളേജിൽ എസ്.എഫ്.ഐ.യൂണിയൻ ഉദ്ഘാടനത്തിനു കെഎസ്യുകാരനായ ജെസ്റ്റോ പോൾ സ്റ്റേജിലേക്ക് കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. യൂണിയൻ ഉദ്ഘാടനത്തിനു വന്ന മെക്സിക്കൻ അപാരത സിനിമയിലെ നടൻ മനു, ധൈര്യമുള്ള ഏതെങ്കിലും കെ.എസു.യു. കാരൻ ഉണ്ടെങ്കിൽ സ്റ്റേജിലേക്ക് കയറിവാ എന്ന സിനിമ ഡയലോഗ് പ്രസംഗത്തിനിടെ ഒരു വെല്ലുവിളി പോലെ പറഞ്ഞപ്പോഴാണ് ജെസ്റ്റോ പോൾ സ്റ്റേജിലേക്ക് കയറി ചെന്നത്. അപ്രതീക്ഷിത ക്ലൈമാക്സുള്ള ആ ദൃശ്യം ഒടുവിൽസോഷ്യൽ മീഡിയ ഏറ്റെടുത്തു. വിഡിയോ വൈറലുമായി. അന്നത്തെ ഒന്നാം വർഷ നിയമ വിദ്യാർത്ഥി പക്ഷെ തന്റെ പോരാട്ടം ആ സ്റ്റേജു കയറ്റത്തിൽഒതുക്കിയില്ല. ഒരു വർഷത്തിന് ശേഷം ചരിത്രം തിരുത്തി കുറിച്ച് തൃശ്ശൂർ ലോ കോളേജ് യൂണിയന്റെ ചെയർമാനായി ജയിച്ചിരിക്കുകയാണ് ജെസ്റ്റോ പോൾ. ലോ കോളേജിന്റെ ചരിത്രത്തിലാദ്യമായി 321 വോട്ടുകൾ നേടിയാണ് ഈ വിജയം. ഏഴ് വർഷമായി കെ.എസ്.യുവിലെ സജീവ പ്രവർത്തകനാണ് ജെസ്റ്റോ. തൃശ്ശൂർഅച്യുതമേനോൻ കോളേജിലെ പഠന കാലത്തു അവിടുത്തെ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു. തുടർന്നാണ് ലോ കോളേജിലേക്ക്വരുന്നത്. പേരാമംഗലം സ്വദേശിയായ ജെസ്റ്റോ ഇപ്പോൾ രണ്ടാം വർഷ നിയമ ബിരുദ വിദ്യാർത്ഥിയാണ്. content highlights:Mexican aparatha movie, Thrissur law college KSU Chairman Justo paul


from mathrubhumi.latestnews.rssfeed http://bit.ly/2T4FSwv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages