പമ്പ:ദർശനം നടത്താതെ തിരിച്ചു പോകില്ലെന്ന നിലപാടുമായി മനിതി സംഘം. ദർശനത്തിനായി എത്തിയ സംഘം സ്വയം കെട്ടു നിറച്ചു. 11 പേരുള്ള സംഘത്തിൽ ആറ് പേരാണ് ഇരുമുടികെട്ടു നിറച്ചത്. കെട്ടു നിറയ്ക്കാൻ പരികർമ്മികൾ തയ്യാറാവാത്തതിനെ തുടർന്നാണ് സംഘം സ്വയം കെട്ടു നിറച്ചത്. പോലീസ് മനീതി സംഘവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സ്വാമിയെ ദർശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങൾ പോലീസിനെ അറിയിച്ചതായി ശെൽവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങൾ ആക്ടിവിസ്റ്റുകളല്ല ഭക്തരാണെന്നും എന്തൊക്കെസംഭവിച്ചാലും ദർശനം നടത്തുമെന്നും സംഘം അറിയിച്ചു. ദർശനം നടത്താൻ പോലീസ് സുരക്ഷ നൽകണമെന്നുമനീതി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സെൽവിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറുന്നത്. അതേസമയം യുവതികളെ മലകയറാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. പമ്പയിൽ പ്രതിഷേധം തുടരുകയാണ്. content highlights: MANITHI sangham says they wont return without seeing ayyappa
from mathrubhumi.latestnews.rssfeed http://bit.ly/2PXxOfb
via
IFTTT
No comments:
Post a Comment