എൻ.കെ. പ്രേമചന്ദ്രനും മല്ലികാർജുന ഖാർഗെയും മികച്ച പാർലമെന്റ് അംഗങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

എൻ.കെ. പ്രേമചന്ദ്രനും മല്ലികാർജുന ഖാർഗെയും മികച്ച പാർലമെന്റ് അംഗങ്ങൾ

ന്യൂഡൽഹി: മികച്ച പാർലമെന്റ് അംഗങ്ങൾക്കായി ഫെയിം ഇന്ത്യ മാഗസിനും ഏഷ്യ പോസ്റ്റും ഏർപ്പെടുത്തിയ അവാർഡിന് ആർ.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രനും കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് മല്ലികാർജുന ഖാർഗെയും അർഹനായി. വ്യത്യസ്ത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 25 വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ അവാർഡിന് ദക്ഷിണേന്ത്യയിൽനിന്ന് ഇവർ രണ്ടുപേർമാത്രമേ അർഹരായുള്ളൂ. മന്ത്രിമാർ ഒഴികെയുള്ള അംഗങ്ങളെയാണ് അവാർഡിന് പരിഗണിച്ചത്. മികച്ച നിലവാരം പുലർത്തിയ എം.പി. എന്ന വിഭാഗത്തിലാണ് പ്രേമചന്ദ്രന് പുരസ്കാരം. ബഹുജനസമ്മതി, പൊതുവിഷയങ്ങളിലുള്ള ഇടപെടലുകൾ, ലോക്സഭയിലെ ചർച്ചകളിലെ പങ്കാളിത്തം, പൊതുതാത്പര്യ വിഷയങ്ങൾ മുൻനിർത്തിയുള്ള ചോദ്യങ്ങൾ, ജനാധിപത്യ ശാക്തീകരണത്തിനായി കൊണ്ടുവന്ന സ്വകാര്യബില്ലുകൾ, വിവിധ വിഷയങ്ങളിലുള്ള അറിവ്, പൊതുജനങ്ങൾക്ക് നൽകുന്ന സഹായം, പൊതുജനങ്ങൾക്ക് എപ്പോഴും എം.പി.യെ സമീപിക്കാനുള്ള സാഹചര്യം, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് കമ്മിറ്റി പരിഗണിച്ചത്. മികച്ച പാർലമെന്റേറിയനായി മുമ്പും പ്രേമചന്ദ്രനെ തിരഞ്ഞെടുത്തിരുന്നു. ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണംചെയ്യും. copntent highlight:Best MP award to NK premchandran


from mathrubhumi.latestnews.rssfeed http://bit.ly/2EKAc7M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages