രാജ്യത്തിന്റെ പരമോന്നത കോടതി വിധി പ്രഖ്യാപിച്ചിട്ടും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനം വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പ് മൂലം സാധ്യമാവാതെ പോവുകയാണ്. ഈ സന്ദർഭത്തിലാണ് മനീതി എന്ന തമിഴ്നാട് കേന്ദ്രമായ സ്ത്രീ സംഘടന വാർത്താ പ്രാധാന്യമർഹിക്കുന്നത്. പ്രായഭേദമന്യേയുളള 45 സ്ത്രീകൾ മനിതിയുടെ നേതൃത്വത്തിൽ ഇന്ന്ശബരിമല കയറാൻ ഒരുങ്ങുകയാണ്. സർക്കാരിന് അയച്ച ഇമെയിലിന് അനുകൂല മറുപടി ലഭിച്ചതിന്റെ ആശ്വാസത്തിലാണിവർ ശബരിമലയിലെത്തുന്നതെന്നാണ് സംഘടനാംഗങ്ങൾ ആദ്യം അറിയിച്ചിരുന്നത്. എന്നാൽശബരിമല സന്ദർശനത്തിന് അനുമതി തേടി ഇതുവരെ തമിഴ്നാട്ടിൽ നിന്ന് ആരും പോലീസിനെ സമീപിച്ചിട്ടില്ലെന്നാണ് ശബരിമല സുരക്ഷയുടെ മേൽനോട്ടചുമതലയുള്ള ഐ.ജി. മനോജ് എബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം അയ്യപ്പനെ കണ്ടേ ചെന്നൈയിലേക്ക് മടങ്ങൂവെന്നും യഥാർഥ വിശ്വാസികൾ വിശ്വാസികളായ തങ്ങളെ തടയില്ലെന്നാണ് പ്രതീക്ഷയെന്നും മനീതി കോർഡിനേറ്റർ സെൽവി പറയുന്നു. എന്നാൽ ശബരിമലയിൽ കനത്ത പ്രതിഷേധംതുടരുകയാണ്. എന്തൊക്കെ സംഭവിച്ചാലും ദർശനം കഴിർഞ്ഞേമടങ്ങൂ എന്ന നിലപാടിലാണ് സംഘം. എത്തുന്നത് ആരൊക്കെ രണ്ട് സംഘങ്ങളായാണ് മനീതി കൂട്ടായ്മാംഗങ്ങൾ ശബരിമലയ്ക്കെത്തുന്നത്. ചെന്നൈയിൽ നിന്ന് പന്ത്രണ്ടും മധുരയിൽ നിന്ന് ഒൻപത് പേരുമാണ് ശബരിമലയിലേക്ക് തിരിച്ചത്. ഒഡീഷ, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവർ വെള്ളിയാഴ്ച രാത്രിയാണ്യാത്ര തുടങ്ങിയത്. സുരക്ഷാ കാരണങ്ങളാൽ ചെന്നൈയിൽ നിന്നുള്ള സംഘം യാത്രാ മാർഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയില്ല. എന്നാൽ മധുരയിൽ നിന്നുള്ള സംഘം പോലീസ് സംരക്ഷണത്തിൽ ടംബോ ട്രാവലറിലാണ് യാത്ര തിരിച്ചത്. സംഘാംഗങ്ങൾക്ക് പറയാനുള്ളത് അയ്യപ്പനെ കാണാനെത്തുന്നവരെ അയ്യപ്പ ഭക്തർ തടയില്ലെന്നാണ് കരുതുന്നതെന്ന് യാത്ര തിരിക്കുന്നതിന് തൊട്ട് മുൻപ് മനിതി കോ-ഓർഡിനേറ്റർ ശെൽവി പറഞ്ഞു. അയ്യപ്പനെ കാണണം എന്ന് കുറച്ചുപേർ ആഗ്രഹിക്കുന്നു. അയ്യപ്പ ഭക്തർ അയ്യപ്പ ഭക്തരെ തടയുന്നത് ന്യായമല്ല. ദൈവത്തെ കാണാൻ ആഗ്രഹിച്ച് വരികയാണ്. തടയരുതെന്ന് അവരോട് പറയുമെന്നും കോർഡിനേറ്റർ ശെൽവി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി കേരളത്തിൽ കണ്ടുമുട്ടാനാണ് പദ്ധതി. പ്രതിഷേധങ്ങളെ പോലീസ് സുരക്ഷയിൽ മറികടക്കാൻ കഴിയുമെന്നും ശെൽവി പ്രതീക്ഷ പങ്കുവെച്ചു. കൂട്ടായ്മയുടെ ഉത്ഭവം പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മനിതി കൂട്ടായ്മയുടെ പിറവി. ഈ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചെന്നൈയിലെ മറീന ബീച്ചിൽ സ്ത്രീകൾ ഒത്തുകൂടിയിരുന്നു. ഈ സ്ത്രീ കൂട്ടായ്മ പിന്നീട് ദുരഭിമാനക്കൊലകളടക്കമുള്ള വിഷയങ്ങളിൽ സക്രിയമായി ഇടപെട്ടു. അങ്ങനെയാണ് മനീതി എന്ന കൂട്ടായ്മ രൂപം കൊള്ളുന്നത്.. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം. content highlights:Maniti, Chennai based women collective will visit Sabarimala soon says the devotees of the group
from mathrubhumi.latestnews.rssfeed http://bit.ly/2PXDDcr
via
IFTTT
No comments:
Post a Comment