മാഡ്രിഡ്: ഈ വർഷത്തെ അവസാന ലാ ലിഗ മത്സരവും അവിസ്മരണീയമാക്കി ബാഴ്സലോണ. സെൽറ്റാ വിഗോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ വിജയം. മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ ഡെംബാലെയിലൂടെ ബാഴ്സ മുന്നിലെത്തി. ആദ്യ പകുതിക്ക് മുമ്പ് ലയണൽ മെസ്സിയും ലക്ഷ്യം കണ്ടു. വിജയത്തോടെ ലീഗിൽ 17 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മറ്റു മത്സരങ്ങളിൽ എസ്പാനിയോളിനെ ഒരു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചു. റയൽ ബെറ്റിസും എയ്ബറും സമനിലയിൽ പിരിഞ്ഞു. 17 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ലീഗിൽ രണ്ടാമതാണ്. സെവിയ്യ മൂന്നാം സ്ഥാനത്തും റയൽ മാഡ്രിഡ് നാലാമതുമാണ്. Content Highlights: Barcelona finish 2018 top of La Liga after Celta Vigo win
from mathrubhumi.latestnews.rssfeed http://bit.ly/2A9ygBN
via
IFTTT
No comments:
Post a Comment