വനിതാമതിൽ: തെറ്റിദ്ധരിപ്പിക്കുന്നത് സ്ഥാപിത രാഷ്ട്രീയക്കാർ -മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

വനിതാമതിൽ: തെറ്റിദ്ധരിപ്പിക്കുന്നത് സ്ഥാപിത രാഷ്ട്രീയക്കാർ -മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാമതിലിൽ പരിഭ്രാന്തിപൂണ്ട സ്ഥാപിത രാഷ്ട്രീയക്കാരാണ് തെറ്റിദ്ധാരണപരത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതിൽ വിജയിക്കുമെന്നായപ്പോഴാണ് ഈ നീക്കം. ഉമ്മൻചാണ്ടിയുടെ പ്രസ്താവനയും തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് െഫയ്സ്ബുക്കിലെ കുറിപ്പിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉൾക്കൊള്ളുന്നതാണ് വനിതാമതിൽ. സമൂഹത്തിലെ സ്ത്രീകളുടെയാകെ പരിച്ഛേദം എന്നനിലയിൽ രൂപപ്പെടുന്ന മതിലിനെ വർഗീയതകലർത്തി പൊളിക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ല. നവോത്ഥാനത്തിന്റെ തുടർച്ച ലക്ഷ്യംവെച്ചുള്ള മുന്നേറ്റമെന്നനിലയ്ക്ക് എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകളും വൻതോതിൽ അണിനിരക്കുമെന്നത് വ്യക്തമാണ്. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ സ്ത്രീസമത്വപ്രശ്നം മുൻനിർത്തിയുള്ള ഈ മുന്നേറ്റത്തിൽ പങ്കെടുക്കാൻ സ്വമേധയാ എത്തുന്നെന്നത് സ്ഥാപിതതാത്പര്യക്കാരെ ഒട്ടൊന്നുമല്ല പരിഭ്രാന്തരാക്കുന്നത്. ഈ പരിഭ്രാന്തിയിൽനിന്ന് ഉടലെടുക്കുന്നതാണ് അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കൽ തന്ത്രങ്ങളും. സർക്കാർ ഖജനാവിൽനിന്നുള്ള പണം മതിലിന് ഉപയോഗിക്കില്ലെന്നത് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. എന്നിട്ടും സർക്കാർ പണംകൊണ്ടാണ് വനിതാമതിൽ ഉയർത്താൻ പോകുന്നതെന്ന നുണ ആവർത്തിക്കുന്നു. അസത്യം പലകുറി ആവർത്തിച്ചാൽ ചിലരെങ്കിലും അത് സത്യമാണെന്നു കരുതുമെന്ന ചിന്തയാവണം ഇവരെ നയിക്കുന്നത്. കോടതിയിൽ കൊടുത്ത ഒരു രേഖയെക്കുറിച്ച് പറഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. സർക്കാർ പണമുപയോഗിച്ച് വനിതാമതിൽ ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ജാതിമത വേർതിരിവുകൾക്കതീതമായി സ്ത്രീകളൊന്നാകെ പങ്കെടുക്കും എന്നുവന്നതോടെ അതിൽ ഒരുവിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് തെറ്റിദ്ധാരണ പടർത്തൽ. അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും വനിതാമതിൽ വിജയിക്കും എന്നതിലുള്ള പ്രതിപക്ഷത്തിന്റെ ഉത്കണ്ഠയെയാണ് വെളിവാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Women Wall CM Critic politicians


from mathrubhumi.latestnews.rssfeed http://bit.ly/2T4maB3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages