ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചപ്പോൾ ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ഞെട്ടിക്കുന്ന തോൽവി. കാർഡിഫ് സിറ്റിയെ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ചു ഗോളിന് തർത്തു. ക്രിസ്റ്റൽ പാലസിനെതിരെ 3-2നായിരുന്നു സിറ്റിയുടെ പരാജയം. ലെസ്റ്റർ സിറ്റിയോടാണ് ചെൽസി പരാജയപ്പെട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ലിൻഗാർഡ് ഇരട്ടഗോൾ നേടിയപ്പോൾ മാർക്കസ് റാഷ്ഫോർഡ്, ആന്ദെർ ഹെരേര, അന്തോണി മാർഷ്യൽ എന്നിവർ ഓരോ ഗോൾ വീതം അടിച്ചു. വിക്ടർ കാമറസയാണ് കാർഡിഫിന്റെ ആശ്വാസഗോൾ കണ്ടെത്തിയത്. ഹോസെ മൗറീന്യോയെ പുറത്താക്കിയ ശേഷമുള്ള യുണൈറ്റഡിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് ക്രിസ്റ്റൽ പാലസ് അട്ടിമറി വിജയം നേടിയത്. ഗുൻഡോഗനും കെവിൻ ഡി ബ്രൂയിനും സിറ്റിക്കായി ലക്ഷ്യം കണ്ടെങ്കിലും ജെഫറിയും ടൗൺസെന്റും മിലിവോഹിച്ചും ക്രിസ്റ്റൽ പാലസിന് സ്വപ്ന വിജയം സമ്മാനിച്ചു. ജാമി വാർഡി നേടിയ ഒരൊറ്റ ഗോളിനാണ് ലെസ്റ്റർ സിറ്റി ചെൽസിയെ മുക്കിയത്. 51-ാം മിനിറ്റിൽ ജെയിംസ് മാഡിസൺ നൽകിയ പാസ് മനോഹരമായ ഷോട്ടിലൂടെ വാഡി വലയിലെത്തിക്കുകയായിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 18 വർഷത്തിന് ശേഷം ആദ്യമായാണ് ലെസ്റ്റർ സിറ്റി വിജയിക്കുന്നത്. Content Highlights: EPL 2018 Manchester City Liverpool Manchester United
from mathrubhumi.latestnews.rssfeed http://bit.ly/2ShgB2m
via
IFTTT
No comments:
Post a Comment