കൊച്ചി: ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിൽ ജാതീയമായ വേർതിരിവുണ്ടെന്ന് പറയാൻ സാധിക്കില്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പരിപാടി നടന്നശേഷമേ കൂടുതലായി എന്തെങ്കിലും പറയാൻ കഴിയൂ. സ്ത്രീസമത്വവും സ്ത്രീകളുടെ തുല്യതയും ഉറപ്പാക്കാൻ സർക്കാർ പൊതുജനങ്ങൾക്കായി നടത്തുന്ന ബോധവത്കരണ പരിപാടിയാണ് വനിതാമതിൽ. ഇങ്ങനെയൊരു പരിപാടിയെക്കുറിച്ച് ഒരുപാട് സന്ദേഹങ്ങളുണ്ട്. ഇതിന് മുടക്കുന്ന പണത്തെച്ചൊല്ലിയുള്ള സംശയങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തു -അദ്ദേഹം പറഞ്ഞു. വനിതാമതിലിൽ സഭ പങ്കെടുക്കുമോയെന്നകാര്യം ക്ഷണം ലഭിച്ചശേഷം തീരുമാനിക്കുമെന്ന് കർദിനാൾ പറഞ്ഞു. ക്ഷണം ലഭിക്കുന്നത് വിശ്വാസികൾ ഉൾക്കൊള്ളുന്ന സാമുദായിക സംഘടനയ്ക്കാണ്. അങ്ങനെയുണ്ടായാൽ സഭയുടെ മാർഗദർശനം അനുസരിച്ച് പ്രവർത്തിക്കും -അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയുടെ വിഷയം കോടതിയിലാണ്. പോലീസിന്റെ നടപടിക്രമങ്ങൾ നടക്കുന്ന സമയത്ത് സമാന്തരമായി പ്രതിഷേധ പ്രകടനങ്ങളും മറ്റും നടന്നത് അസാധരണ സംഭവം തന്നെയാണ്. ഈ വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയിലും കോടതിയിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Women Wall Cardinal Mar George Alanchery
from mathrubhumi.latestnews.rssfeed http://bit.ly/2CvnQ11
via
IFTTT
No comments:
Post a Comment