കൊച്ചി: ശബരിമല വിഷയത്തിൽ സർക്കാരിന് ആശ്വാസമായി ഹൈക്കോടതി നിലപാട്. ശബരിമല നിരീക്ഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടെടുത്തത്. ശബരിമലയിൽ വിശ്വാസികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ബുധനാഴ്ച്ച മാത്രം 80000 പേർ ശബരിമലയിൽ എത്തിയെന്ന് നിരീക്ഷണ സമിതി അറിയിച്ച കാര്യവും കോടതി പ്രത്യേകം എടുത്തുപറഞ്ഞു. ശബരിമലയിൽ വിശ്വാസികൾക്ക് സുഗമമായി ദർശനം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലയ്ക്കലെയും പമ്പയിലെയും സൗകര്യങ്ങൾ ഉൾപ്പെടെ ശബരിമലയിലെ സാഹചര്യങ്ങളിൽ പൂർണ തൃപ്തിയാണ് നിരീക്ഷണ സമിതി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. നിരോധനാജ്ഞ കൊണ്ട് ശബരിമലയിൽ എന്ത് ദോഷമാണ് ഉണ്ടായതെന്നും കോടതി ചോദിച്ചു. പ്രതിപക്ഷവും ബിജെപിയും സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോഴാണ് കോടതിയുടെ ഭാഗത്ത് നിന്ന് സർക്കാറിനെ പിന്തുണയ്ക്കുന്ന പരാമർശങ്ങൾ ഉണ്ടായത്. ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ കോടതി വാക്കാൽ സർക്കാരിനെ വിമർശിച്ചിരുന്നു. എന്നാൽ കോടതി ഏർപ്പെടുത്തിയ മൂന്നംഗ കമ്മീഷൻ ശബരിമല സന്ദർശിച്ച ശേഷം എല്ലാം സുഗമമായി മുന്നോട്ട് പോകുന്നുവെന്നാണ് കോടതിയെ അറിയിച്ചത്. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് സർക്കാരിന് വേണ്ടി എഡിഎം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പൊതുജനങ്ങൾക്കും വിശ്വാസികൾക്കും സുരക്ഷയൊരുക്കുന്നതിനും ക്രമസമാധാനപാലനത്തിനും വേണ്ടിയാണ് നിരോധനാജ്ഞ എന്ന് സത്യവാങ്മൂലത്തിൽ എടുത്തുപറഞ്ഞിരുന്നു. നിരോധനാജ്ഞമൂലം അയ്യപ്പൻമാർക്കോ അവരുടെ വാഹനങ്ങൾക്കോ യാതൊരു ബുദ്ധിമുട്ടുമുണ്ടാകുന്നില്ല, അതിനാൽ തന്നെ നിരോധനാജ്ഞ ആരുടെയും ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഈ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. Content Highligh: HC support kerala govt on security arrangement in sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2E4GDBr
via
IFTTT
No comments:
Post a Comment