ന്യൂഡൽഹി: ഹിന്ദുക്കളെ ദ്രോഹിച്ച ഉദ്യോഗസ്ഥനായിരുന്നു ബുലന്ദ്ശഹറിൽ കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാറെന്ന ആരോപണവുമായി കേസിലെ പ്രതിയും യുവമോർച്ച നേതാവുമായ ശിഖർ അഗർവാൾ. അജ്ഞാത കേന്ദ്രത്തിൽ വച്ച് ഷൂട്ട് ചെയ്ത് പുറത്തുവിട്ട വീഡിയോയിലാണ് സുബോധ് കുമാറിനെതിരെ ആരോപണങ്ങൾ പ്രതി ഉന്നയിക്കുന്നത്. സുബോധ് കുമാർ സിങ് അഴിമതിക്കാരനായിരുന്നു. ബുലന്ദ്ഷഹറിൽ സംഘർഷം നടക്കുമ്പോൾ അവിടെ എത്തിയ സുബോധ് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ശിഖർ അഗർവാൾ വീഡിയോയിൽ പറയുന്നു. ബുലന്ദ്ശഹറിൽ ഗോവധമാരോപിച്ച് ആക്രമം നടത്തിയ സംഭവത്തിൽ ശിഖർ അഗർവാളടക്കം 26 ഓളം പേർ പ്രതികളാണ്. ഒളിവിലുള്ള മുഖ്യപ്രതിയായ യോഗേഷ് രാജും കഴിഞ്ഞ ദിവസം സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് വീഡിയോ പുറത്തുവിട്ടിരുന്നു. ശിഖർ അഗർവാളും തനിക്ക് അക്രമത്തിൽ ബന്ധമില്ലെന്നാണ് പറയുന്നത്. സംഭവം നടക്കുമ്പോൾ താൻ പോലീസ് സ്റ്റേഷന്റെ ഉള്ളിലായിരുന്നു പ്രതിഷേധക്കാർ കൊണ്ടുവന്ന പശുക്കളുടെ അവശിഷ്ടങ്ങൾ റോഡിൽ നിന്ന് മാറ്റി അടക്കം ചെയ്തില്ലെങ്കിൽ വെടിവെക്കുമെന്ന് സുബോധ് കുമാർ പറഞ്ഞതായും ശിഖർ ആരോപിച്ചു. പ്രദേശത്തെ എല്ലാവർക്കും അറിയാം സുബോധ് കുമാർ അഴിമതിക്കാരനാണെന്ന്. ഹിന്ദു മതവികാരങ്ങളെ ദ്രോഹിക്കുന്നതിന് അദ്ദേഹം മുസ്ലിങ്ങൾക്കൊപ്പം ചേർന്നു. പശുക്കളുടെ അവശിഷ്ടങ്ങൾ വയലിൽ തന്നെ സംസ്കരിക്കുകയോ ജനങ്ങളുടെ മുന്നിൽ നിന്ന് എടുത്ത് മാറ്റുകയോ ചെയ്തില്ലെങ്കിൽ തന്നെ വെടിവെക്കുമെന്ന് സുബോധ് കുമാർ പറഞ്ഞതായും ശിഖർ വീഡിയോയിൽ പറയുന്നു. കേസിലെ പ്രധാന പ്രതികളായ യോഗേഷും ശിഖറും സംഘർഷ സമയത്ത് തങ്ങൾ പോലീസ് സ്റ്റേഷനിലുള്ളിലാണെന്ന വാദവുമായിട്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ സംഘർഷ സ്ഥലത്ത് ഇവർ രണ്ടുപേരും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇവരാണ് പശുക്കളുടെ അവശിഷ്ടങ്ങൾ വയലിൽ കണ്ടെത്തിയതായി പോലീസിൽ പരാതി നൽകിയത്. പ്രദേശവാസികളാണ് തങ്ങളെ അറിയിച്ചതെന്ന് പറയുന്ന ഇരുവരും ആരാണ് വിളിച്ചതെന്ന കാര്യം പറയുന്നില്ല. Content Highlights:Bulandshahr,Yuva Morcha leader Shikhar Agarwal,
from mathrubhumi.latestnews.rssfeed https://ift.tt/2QhzMfe
via
IFTTT
No comments:
Post a Comment