കവിതാ മോഷണവിവാദം: ദീപാ നിശാന്തിനെതിരെ നടപടിക്കൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്: പ്രിന്‍സിപ്പാളിനോട് നിലപാട് തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

കവിതാ മോഷണവിവാദം: ദീപാ നിശാന്തിനെതിരെ നടപടിക്കൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്: പ്രിന്‍സിപ്പാളിനോട് നിലപാട് തേടി

തൃശ്ശൂര്‍: കവിത മോഷണത്തില്‍ ഇടത് ചിന്തകയും അധ്യാപികയുമായി ദീപ നിശാന്തിനെതിര നടപടിക്കൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന് കീഴിലുള്ള കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് വിവാദത്തില്‍പെട്ടിരിക്കുന്ന ദീപാ നിശാന്ത്. കോളേജ് പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ താന്‍ ജോലിയില്‍ നിന്നും മാറിനില്‍ക്കാമെന്നാണ് ദീപയുടെ നിലപാട്.

അധ്യാപികസംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ദീപ നിശാന്ത് മോഷ്ടിച്ച കവിത പ്രസിദ്ധീകരിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളുംകോളേജിന്റെ അന്തസിനെ ബാധിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതൂകൂടാതെ, കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ ദീപാ നിശാന്തിനോട് വിശദീകരണം ചോദിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോളേജ് പ്രിന്‍സിപ്പാളിനോട് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടത്.

ഇതിന് പുറമെ ദീപാ നിശാന്തിനെ കോളേജ് യൂണിയന്റെ ഫൈനാര്‍ട്ട് ഉപദേശക സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. നേരത്തെ കോപ്പിയടി സമ്മതിച്ച അധ്യാപിക കവി കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് ചോദിച്ചിരുന്നു.



from mangalam.com https://ift.tt/2SvuLfI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages