അഗസ്റ്റ വെസ്റ്റ്‌ലാന്റ് സംഭവമാക്കിയ കോണ്‍ഗ്രസിന് തിരിച്ചടി ; മൈക്കല്‍ ജെയിംസിനായി കോടതിയില്‍ എത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ; സംഭവം പുറത്തായതോടെ യൂത്തനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

അഗസ്റ്റ വെസ്റ്റ്‌ലാന്റ് സംഭവമാക്കിയ കോണ്‍ഗ്രസിന് തിരിച്ചടി ; മൈക്കല്‍ ജെയിംസിനായി കോടതിയില്‍ എത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ; സംഭവം പുറത്തായതോടെ യൂത്തനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കി

ന്യൂഡല്‍ഹി: വന്‍ അഴിമതി ആരോപണത്തില്‍ കുടുങ്ങിയ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി അന്വേഷണത്തില്‍ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ ജെയിംസിനായി കോടതിയില്‍ എത്തിയത് അഭിഭാഷകനായ യൂത്ത് കോണ്‍ഗ്രസ് നേതാവ്. സംഗതി കയ്യോടെ പിടികൂടിയതോടെ യുവനേതാവിനെ പാര്‍ട്ടി പുറത്താക്കി. അഗസ്റ്റാ വെസ്റ്റ്‌ലാന്റ കേസില്‍ ബിജെപിയ്‌ക്കെതിരേ നുണകൊണ്ടു വല നെയ്യുന്നവര്‍ എന്ന് ആരോപണം ഉന്നയിച്ചതിന് തൊട്ടു പിന്നാലെയാണ് കേസില്‍ ക്രിസ്ത്യന്‍ മൈക്കല്‍ ജെയിംസിനായി യുവനേതാവ് കോടതിയില്‍ എത്തിയത്.

തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ബിജെപിയ്‌ക്കെതിരേ കോണ്‍ഗ്രസ് ഏറ്റവും വലിയ ആയുധമാക്കിയിരിക്കുന്ന 3,600 കോടി അഴിമതിക്കേസില്‍ ഇടനിലക്കാരനായി എത്തിയത് അല്‍ജോ കെ ജോസഫ് ആയിരുന്നു. തൊട്ടു പിന്നാലെ കോണ്‍ഗ്രസ് ഇയാളെ പുറത്താക്കി. അതേസമയം പാര്‍ട്ടിയും ജോലിയും വേറെവേറെ ആണെന്നാണ് ഇയാള്‍ പറഞ്ഞത്. മൈക്കലിന് വേണ്ടി കോടതിയില്‍ എത്തിയത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ബന്ധപ്പെടും മുമ്പ് യൂത്ത് കോണ്‍ഗ്രസിന്റെ അനുവാദം വാങ്ങിയില്ല. അതുകൊണ്ടു തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ നിയമ വകുപ്പില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അല്‍ജോയെ മാറ്റി എന്ന് കോണ്‍ഗ്രസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസിന്റെ നിയമവകുപ്പിന്റെ നാഷണല്‍ ഇന്‍ ചാര്‍ജ്ജ് ആണ് അല്‍ജോ. മദ്ധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുന്ന ജോലിയും ചെയ്തിരുന്നു. മൈക്കല്‍ കേസില്‍ വിവാദത്തിലായതിന് പിന്നാലെ ഇദ്ദേഹം അക്ബര്‍ റോഡിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എത്തി എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബാറിയയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേസമയം താന്‍ ഒരു അഭിഭാഷകനാണെന്നും ജോലിയുടെ ഭാഗമായിട്ടാണ് കോടതിയില്‍ എത്തിയതെന്നും അല്‍ജോ പറഞ്ഞു.

കോണ്‍ഗ്രസിന് ഇതില്‍ പങ്കില്ല. മൈക്കലിന്റെ ഇറ്റലിയിലെ അഭിഭാഷകന്‍ ദുബായിലുള്ള തന്റെ ചില സുഹൃത്തുക്കള്‍ വഴിയാണ് കേസിന്റെ കാര്യത്തില്‍ സഹായം ചോദിച്ചു. സഹായിക്കാമെന്ന് താന്‍ സമ്മതിക്കുകയായിരുന്നെന്നും അല്‍ജോ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പ്രചരണത്തിന് എത്തിയ രാഹുല്‍ അഗസ്റ്റാവെസ്റ്റ് ലാന്റ് കേസ് അവിടെ ഉപയോഗിച്ചു. റാഫേല്‍ വഴി അനില്‍ അംബാനിയ്ക്ക് 30,000 കോടി നല്‍കിയത് എന്തിനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു.



from mangalam.com https://ift.tt/2EfLhh2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages