തിരുവനന്തപുരം: തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാര്‍ മാത്രമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അധികാരമില്ല. ബോര്‍ഡിന് വിശദീകരണം ചോദിക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. 6000 ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് തന്ത്രി. അവരുടെ അവകാശങ്ങളെക്കുറിച്ച് ബോര്‍ഡിന്റെ മാനുവലില്‍ നാലാം അധ്യായത്തില്‍ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടെന്നും പി.സി. ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് സ്ത്രീകളെ മലകയറ്റണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എന്നാല്‍, അത്തരത്തില്‍ വരുന്ന സ്ത്രീകളെ കയറ്റുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമലയില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹികവിരുദ്ധരെ ലക്ഷ്യമിട്ടാണ് സര്ക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ചോദ്യോത്തരവേളയില്‍ അദ്ദേഹം പറഞ്ഞു.
ശശികല വര്‍ഗീയത വ്യാപരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണ്. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു. ശശികലയ്‌ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും വകുപ്പ് മന്ത്രി സഭയില്‍ പറഞ്ഞു.
അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണെന്നും. അതിനായി സംഭാവനകള്‍ നല്‍കുന്നത് സ്വീകരിക്കും. രാഷ്ട്രീയം നോക്കിയല്ല ഇത് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/2SvuAB4
via IFTTT
No comments:
Post a Comment