താന്‍ എതിര്‍ക്കുന്നത് ടു മെന്‍ ആര്‍മിയെ; മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

താന്‍ എതിര്‍ക്കുന്നത് ടു മെന്‍ ആര്‍മിയെ; മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ച് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനം തുക്് പരിഷ്‌കരണമാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. വണ്‍മാന്‍ ഷോയേയും ടു മെന്‍ ആര്‍മിയേയുമാണ് താന്‍ എതിര്‍ക്കുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഇരുവരുടേയും പേര് പറയാതെയായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ വിമര്‍ശനം.

നേരത്തെ റഫാല്‍ യുദ്ധവിമാന ഇടപാടിലും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത് വന്നിരുന്നു. ഇടപാട് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിമാനങ്ങളുടെ വില അടക്കം പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് ജനങ്ങളുടെ കണ്ണില്‍ നോക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



from mangalam.com http://bit.ly/2Abkhvh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages